Categories
Film News

കുട്ട്യാലി മരക്കാറായി ഫാസിൽ, കിടിലൻ മേക്കോവർ കാണാം

പ്രിയദർശന്റെ ബിഗ് ബജറ്റ് ചിത്രമായ മരക്കാറിൽ ഫാസിലും അഭിനയിക്കുന്നു. കുട്ട്യാലി മരക്കാറായി  ഫാസിലെത്തുന്ന ചിത്രങ്ങൾ പുറത്ത് വന്നതോടെ വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത്.
തൊപ്പി വച്ച് , താടി നീട്ടി വെറൈറ്റി ലുക്കിൽ പുറത്ത് വന്ന കുട്ട്യാലി മരക്കാരായി എത്തുന്ന  ഫാസിലിന്റെ ചിത്രങ്ങൾ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.
മരക്കാറെന്ന ചിത്രം പ്രഖ്യാപിച്ചത് മുതൽ വൻ പ്രേക്ഷക പിന്തുണയാണ് ജനങ്ങൾ നൽകുന്നത്. മോഹൻ ലാലിനൊപ്പം വൻ താരനിരയാണ് മരക്കാരിൽ ഉള്ളത്. ഫാസിലിന്റെ ചിത്രം പുറത്ത് വിട്ടത് പ്രിയദർശനാണ്, തന്റെ ചിത്രത്തിൽ അഭിനയിച്ചതിന് നന്ദി രേഖപ്പെടുത്തിയാണ് സംവിധായകൻ പ്രിയദർശൻ പോസ്റ്റ് തുടങ്ങിയിരിക്കുന്നത്.
പ്രണവ് മോഹൻ ലാലാണ് മരക്കാറിന്റെ കൗമാരകാലം അങിനയിക്കുന്നത്, അടുത്തിടെ പുറത്തിറങ്ങിയ  പ്രണവും കല്യാണിയും ഉള്ള പോസ്ററർ വൈറലായി മാറിയിരുന്നു , ഇതിന് പുറമേയാണ് ഫാസിലിന്റെ കുട്ട്യാലി മരക്കാരുടെ ചിത്രവും എത്തിയത്.
മോഹൻ ലാൽ നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആന്റണി പെരുമ്പാവൂർ, സിജെ റോയ്, സന്തോഷ്  ടി കുരുവിള എന്നിവർ ചേർന്നാണ് .