Categories
Film News

അജിത്ത്,നയന്‍താര സിനിമ വിശ്വാസം ആമസോണ്‍ പ്രൈമില്‍ കാണാം.

ആമസോണ്‍ പ്രൈമിലേക്കെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് അജിത്ത് നയന്‍താര ടീമിന്റെ വിശ്വാസം. റിലീസിംഗ് കഴിഞ്ഞ് ഒരുമാസവും അല്പവും കഴിഞ്ഞ് ഫെബ്രുവരി 25മുതല്‍ സിനിമ ഇന്റര്‍നെറ്റില്‍ സ്ട്രീം ചെയ്തു തുടങ്ങും.

ശിവ സംവിധാനം ചെയ്ത വിശ്വാസം അടുത്തിടെയുള്ള അജിത്തിന്‍രെ വിജയചിത്രമാണ്. സിനിമയുടെ പ്രൊഡക്ഷന്‍ ഹൗസ് കെജെആര്‍ സ്റ്റുഡിയോസില്‍ നിന്നുമുള്ള ഒഫീഷ്യല്‍ റിലീസ് അനുസരിച്ച് തമിഴ്‌നാട്ടില്‍ 8ദിവസം കൊണ്ട് 125കോടിയിലധികം ഗ്രോസ് കളക്ഷന്‍ സിനിമ നേടി എന്നാണ്.രജനീകാന്ത് ചിത്രം പേട്ട ഈ സമയം കൊണ്ട് നേടിയത് 100കോടിയാണ്.

അജിത്തും നയന്‍താരയും പ്രധാനവേഷത്തിലെത്തിയ വിശ്വാസം കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയുമായി മത്സരിച്ചാണ് തിയേറ്ററിലെത്തിയത്. പേട്ട സണ്‍പിക്‌ചേഴ്‌സിന്റെ മള്‍ട്ടിസ്റ്റാര്‍ ചിത്രമായിരുന്നു. പൊങ്കലിനോടനുബന്ധിച്ച് ജനുവരി 10,2019ലാണ് സിനിമ റിലീസ് ചെയ്തത്.

കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുന്നതിനുള്ള,രക്ഷിതാക്കളുടെ സ്‌നേഹവിശ്വാസങ്ങളുടെ കഥയും സന്ദേശവും നല്‍കുന്ന സിനിമയായിരുന്നു വിശ്വാസം.ബന്ധം മുറിഞ്ഞ ഒരു കുടുംബവുമായി, നയന്‍താര, അജിത്ത് ദമ്പതികളായെത്തുന്നു, അനിഖ അവരുടെ മകളുടെ വേഷത്തിലും ബന്ധപ്പെട്ടാണ് സിനിമ നടക്കുന്നത്.
നിരഞ്ജന എന്ന കഥാപാത്രമായി,സ്വതന്ത്രമായി ചിന്തിക്കുന്ന ഒരു സിംഗിള്‍ മദറായി നയന്‍താര കയ്യടി വാങ്ങിയപ്പോള്‍. അജിത്ത്, ഗ്രാമീണനായ തൂക്കു ദുരൈ ആയെത്തി ഫാന്‍സിനുള്ള സംഘട്ടനരംഗങ്ങളും പഞ്ച് ഡയലോഗുകളുമായാണ് എത്തിയത്.

പ്രതീക്ഷിക്കാത്ത തലങ്ങളില്‍ നിന്നുമുള്ള നല്ല പ്രതികരണങ്ങള്‍ സിനിമയ്ക്ക് ലഭിക്കുകയുണ്ടായി. വിശ്വാസം സംവിധായകന്‍ ശിവയും അജിത്തും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ്, വീരം, വേതാളം, വിവേഗം എന്നിവയായിരുന്നു ആദ്യചിത്രങ്ങള്‍.