Categories
Film News

മമ്മൂട്ടി ചിത്രം പേരൻപിന് വേണ്ട വിധത്തിൽ പ്രൊമോഷൻ നൽകണം; ആന്റോ ജോസഫിന് നേര വിമർശനവുമായി ആരാധകർ

മമ്മൂട്ടി ചിത്രം പേരൻപിനായി കാത്തിരിപ്പിലാണ് ലോകമങ്ങും , തങ്കമീൻകളും തരമണിയും ഒരുക്കിയ റാം സംവിധാനം ചെയ്യുന്ന ചിത്രത്തിനായി ആരാധകർ ഏറെ നാളായി കാത്തിരിയ്ക്കുകയാണ് .
സ്പാസ്റ്റിക് പാരാലിസിസ് ബാധിച്ച മകളായി സാധനയും , പാപ്പയെന്ന സാധനയുടെ പിതാവിയ ടാക്സി ഡ്രൈവർ അമുദവും അഞ്ജലിയും ഒന്നിക്കുന്ന ചിത്രം ചലച്ചിത്ര മേളകളിൽ ഏറെ ശ്രദ്ധിക്കപ്പട്ട ചിത്രങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് .
ലോക വ്യാപകമായി  പേരൻപ് പ്രദർശനത്തിനെത്തുന്നത് ഫെബ്രുവരി 1 നാണ് , കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം ഏറ്റെടുത്തിരിയ്ക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് .
ചിത്രത്തിന് വേണ്ടത്ര പ്രചരണം നൽകുന്നില്ലെന്ന് പറഞ്ഞ് ഇവർക്കെതിരെ തിരിഞ്ഞിരിക്കുകയാണ് ഒരു കൂട്ടം  ആളുകൾ . ആന്റോ ജോസഫിന്റെ ഫേസ്ബുക്ക് പേജിൽ കമന്റുകളിൽ പേരൻപിന കുറിച്ച് മാത്രമാണ് ആരാധകരുടെ  ചർച്ചകൾ ചൂടു പിടിയ്ക്കുന്നത് .
ലോകമെങ്ങും കാത്തിരിക്കുന്ന മെഗാ സ്റ്റാറിന്റെ ചിത്രത്തിനെ വേണ്ട വിധം കൈകാര്യം ചെയ്യാൻ പറഞ്ഞ് രംഗത്തത്തിയിരിക്കുകയാണ് ആരാധകർ . മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ഒന്നാകും അമുദനെന്ന കഥാപാത്രം .