Categories
Film News

ഫഹദ് ഫാസില്‍ ,സായ് പല്ലവി ചിത്രം അതിരന്‍ ഏപ്രിലിലെത്തും

കുമ്പളങ്ങി നൈറ്റ്‌സിന്റെ വിജയത്തിനു ശേഷം ഫഹദ് ഫാസില്‍ അതിരന്‍ എന്ന പുതിയ ചിത്രവുമായി എത്തുന്നു. സായ് പല്ലവി മലയാളത്തിലേക്ക് വീണ്ടുമെത്തുകയാണ് ഈ ചിത്രത്തിലൂടെ. നിവിന്‍ പോളിക്കൊപ്പം പ്രേമം എന്ന ചിത്രത്തിലൂടെയായിരുന്നു സായ് പല്ലവിയുടെ അരങ്ങേറ്റം.

വിവേക് സംവിധാനം ചെയ്യുന്ന അതിരന്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ്. ഈമയൗ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ് തന്നെയാണ് അതിരന്‍ എഴുതിയിരിക്കുന്നതും. റിപ്പോര്‍ട്ടുകളനുസരിച്ച് മാനസികരോഗാശുപത്രിയിലെ ചില ചീത്തവശങ്ങള്‍ക്കെതിരായുള്ളതാണ്.

അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ്, രഞ്ജി പണിക്കര്‍,ലെന, ശാന്തികൃഷ്ണ എന്നിവരും ചിത്രത്തിലുണ്ട്.

ഫഹദ് ഫാസിലിന്റെ അവസാനചിത്രം കുമ്പളങ്ങി നൈറ്റ്‌സില്‍ താരം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസകള്‍ വാങ്ങികൊണ്ട് ചിത്രം തിയേറ്ററില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. ഷെയ്‌ന് നിഗം, സൗബിന്‍ ഷഹീര്‍, ശ്രീനാഥ് ഭാസി, മാത്യു തോമസ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങള്‍.

സായ് പല്ലവി അവസാനം ചെയ്തത് ധനുഷിനൊപ്പം മാരി 2വാണ്. സൂര്യയൊടൊപ്പം എന്‍ജികെയിലും സായ് പല്ലവിയെത്തുന്നു.