പോപുലർ സംവിധായകൻ രഞ്ജിത് ബാലകൃഷ്ണൻ അടുത്ത സിനിമയുടെ തിരക്കഥ രചനയിലാണ്. ഫഹദ് ഫാസിൽ ചിത്രത്തിൽ നായകനായെത്തുമെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം അറിയിച്ചു.
ഇന്ത്യൻ റുപ്പിയിൽ രഞ്ജിത്തും ഫഹദും മുമ്പ് ഒരുമിച്ചിട്ടുണ്ട്. എന്നാൽ ചിത്രത്തിൽ ഗസ്റ്റ് റോളിലാണ് ഫഹദ് എത്തിയത്. രഞ്ജിത് തിരക്കഥ എഴുതിയ അയാൾ ഞാനല്ല എന്ന സിനിമയിലും ഫഹദ് അഭിനയിച്ചിട്ടുണ്ട്.
ഫഹദ് ഫാസിൽ നിരവധി പ്രൊജക്ടുകളുമായി തിരക്കിലാണ്. നിലവിൽ മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിലാണ്. ചിത്രീകരണത്തിനിടെ പറ്റിയ അപകടത്തെ തുടർന്ന് താരം വിശ്രമത്തിലാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് മെയ് 13ന് റിലീസ് ചെയ്യുകയാണ്. ഫഹദ് നവാഗതസംവിധായകൻ നസീഫ് യൂസഫ് ഇസുദ്ദീന്‍ ഒരുക്കിയ ഇരുൾ, ദിലീഷ് പോത്തൻ ചിത്രം ജോജി എന്നിവ ചിത്രീകരണം പൂർത്തിയാക്കിയിരിക്കുകയാണ്.