ഫഹദ് ഫാസില്‍, സംവിധായകന് മഹേഷ് നാരായണന് എന്നിവര്‍ പുതിയ പ്രൊജക്ടില്‍ ഒന്നിക്കുന്നു. മുഴുനീള സിനിമയായിരിക്കുകയില്ല ഇതെന്നും ഇതൊരു പരീക്ഷണ ചിത്രമായിരിക്കുമെന്നാണ് അറിയുന്നത്. വളരെ ലിമിറ്റഡ് റിസോഴ്സസ് ഉപയോഗിച്ചാണ് സിനിമ ചിത്രീകരിക്കുന്നത്. ചിത്രീകരണത്തിന് വലിയ ക്ര്യൂ ഒന്നും ആവശ്യമില്ല. ഐഫോണിലാണ് ചിത്രീകരിക്കുന്നത്. ഫഹദ് ഫാസിലിന്റെ വീടാണ് പ്രധാനലൊക്കേഷനാകുന്നത്. താരം തന്നെയാണ് പ്രൊജക്ട് നിര്‍മ്മിക്കുന്നത്. ആരോഗ്യവിഭാഗവും ഗവണ്മെന്റും നിഷ്കര്‍ഷിച്ചിട്ടുള്ള സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം.
ഫഹദും മഹേഷ് നാരായണനും പുതിയ പ്രൊജക്ട് പ്രഖ്യാപിച്ച സമയത്ത് പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ചില അംഗങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. മുമ്പ് തീര്‍ക്കാനുള്ള പ്രൊജക്ടുകള്‍ തീര്‍ക്കുക എന്ന തീരുമാനമായിരുന്നു എടുത്തിരുന്നത്. പുതിയ പ്രൊജക്ടുകള്‍ ലോക്ഡൗണിനുശേഷമെന്നായിരുന്നു. പിന്നീട് ഒരു മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള പരീക്ഷണ പ്രൊജക്ടാണെന്ന് അറിയിച്ചതോടെ പ്രശ്നങ്ങള്‍ക്ക ്പരിഹാരമാവുകയായിരുന്നു.