Categories
Film News

ഫഹദ് മാജിക്; ഞാൻ പ്രകാശൻ 50 കോടി കടന്നു

ഏറെകാലമായി മലയാളികൾ കാത്തിരുന്ന ശ്രീനിവാസൻ- സത്യൻ അന്തിക്കാട് ചിത്രം 16 വർഷങ്ങൾക്ക് ശേഷം പുറത്തിറങ്ങിയപ്പോൾ കണക്ക് കൂട്ടലുകൾ പിഴച്ചില്ല , പ്രേക്ഷക പിന്തുണ ആവോളം ലഭിച്ച് ചിത്രം അതിന്റെ വിജയകുതിപ്പ് തുടരുകയാണ്.
ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രം 50 കോടി നേടി കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾവ്യക്തമാക്കുന്നത്.
ഫഹദിന്റെ അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് , സ്വാഭാവിക അഭിനയത്തിലൂടെ , ഫഹദ് മാജിക് ഇത്തവണയും ഞാൻ പ്രകാശനിലൂടെ പുറത്തെടുത്തപ്പോൾ മയങ്ങി വീണത് ആരാധകരാണ്.
എല്ലാ സിനിമകളിലും മലയളികളെ തന്റെ അഭിനയ പാടവം കൊണ്ട് വിസിമയിപ്പിക്കുന്ന നടനാണ് ഫഹദ് ഫാസിൽ. തട്ട് പൊളിപ്പൻ ന്യൂജനറേഷൻ ചിത്രങ്ങൾക്കിടയിലും ഗ്രാമീണ സൗന്ദര്യവും നൻമയും കൈവിടാതെ ഒരു ഇന്ത്യൻ പ്രണയ കഥക്ക് ശേഷം സത്യൻ അന്തിക്കാടും ഫഹദും ഒന്നിച്ച ചിത്രവുമായിരുന്നു ഞാൻ പ്രകാശൻ.
ഒരു ശരാശരി മലയാളി ചെറുപ്പക്കാരന്റെ ഉള്ളിലിരിപ്പുകൾ തുറന്നെഴുതിയ ഞാൻ പ്രകാശനിലൂടെ ഫഹദ് താൻ കഴിവുറ്റ അഭിനേതാവാണെന്ന് വീണ്ടും മലയാളികളെ തെളിയിച്ച സിനിമ കൂടിയാണിത്.