Categories
Film News

ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് വാലന്റൈന്‍സ് ദിനത്തിലെത്തുന്നു

ഫഹദ് ഫാസിലിന്റെ ട്രാന്‍സ് അവസാനം റിലീസ് ചെയ്യുകയാണ്. ചിത്രം രണ്ട് വര്‍ഷത്തോളമായി ചിത്രീകരണത്തിലായിരുന്നു. അവസാനം അണിയറക്കാര്‍ ചിത്രം ഫെബ്രുവരി 14ന് വാലന്റൈന്‍സ് ദിനത്തില്‍ തിയേറ്ററുകളിലേക്കെത്തുകയാണെന്ന് അറിയിച്ചിരിക്കുകയാണ്. ഫഹദ്, നസ്രിയ ടീമിന്റെ മനോഹരമായ ഒരു പോസ്റ്റര്‍ പുറത്തിറക്കികൊണ്ടാണ് റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത്.

അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണിത്. അദ്ദേഹം സ്വന്തം ബാനറിലാണ് സിനിമ നിര്‍മ്മിക്കുന്നത്. സിനിമാറ്റോഗ്രാഫര്‍ അമല്‍ നീരദ്, സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടി എന്നിവരാണ് അണിയറയില്‍.

വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന സിനിമയാണിത്. ഗൗതം വാസുദേവ് മേനോന്‍, സൗബിന്‍ ഷഹീര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, അര്‍ജ്ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റു താരങ്ങള്‍.