Categories
Film News

ഫഹദ് ഫാസില്‍ ചിത്രം ട്രാന്‍സ് സെക്കന്റ്‌ലുക്ക് പോസ്റ്റര്‍

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയാണ് ട്രാന്‍സ്. ചിത്രത്തിലെ രണ്ടാമത്തെ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറക്കാര്‍. നേരത്തേ പുറത്തിറങ്ങിയ പോസ്റ്ററില്‍ സ്‌റ്റേജ് പെര്‍ഫോര്‍മറായാണ് ഫഹദ് എത്തിയത്. രണ്ടാമത്തെ പോസ്റ്റര്‍ തികച്ചും വ്യത്യസ്തമാണ്. ഫഹദിനൊപ്പം നസ്രിയയും വേഷമിടുന്നു സിനിമയില്‍. വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.

വിന്‍സന്റ് വടക്കന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്്ക്ക ശേഷമാണ് അന്‍വര്‍ റഷീദ് പുതിയ സിനിമയുമായെത്തുന്നത്. അന്‍വറിനൊപ്പം അമല്‍ നീരദ് സിനിമയ്ക്ക് ക്യാമറ ഒരുക്കുന്നു. ജാക്ക്‌സണ്‍ വിജയന്‍ സംഗീതം ഒരുക്കുന്ന സിനിമയ്കക് സൗണ്ട് ഡിസൈന്‍ ചെയ്യുന്നത് അക്കാഡമി പുരസ്‌കാരജേതാവ് റസൂല്‍ പൂക്കുട്ടിയാണ്.

സൗബിന്‍ ഷഹീര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ഗൗതം മേനോന്‍, അര്‍ജ്ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി. എ്ന്നിവരും സിനിമയിലുണ്ടാകും.

ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കുശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാന്‍സ്.
അന്‍വര്‍ റഷീദ് എന്റര്‍ടെയന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെ നിര്‍മ്മിക്കുന്ന സിനിമ ഡിസംബര്‍ 20ന് തിയേറ്ററുകളിലേക്കെത്തുകയാണ്.