Categories
Film News

ഫഹദ് ഫാസില്‍ സിനിമ ട്രാന്‍സ് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍


ട്രാന്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. സിനിമയുടെ അണിയറയില്‍ പ്രമുഖരുടെ പേരുകള്‍ സിനിമയ്ക്കുള്ള പ്രതീക്ഷയും ഏറെയാക്കുന്നു. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കുന്നത് വിന്‍സന്റ് വടക്കന്‍ എന്ന പുതുമുഖമാണ്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്‍വര്‍ റഷീദ് പുതിയ സിനിമയുമായെത്തുന്നത്.
ഫഹദിനൊപ്പം നീണ്ട താരനിര തന്നെ ചിത്രത്തിലെത്തുന്നു. നസ്രിയ നസീം, സൗബിന്‍ ഷഹീര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ഗൗതം മേനോന്‍, അര്‍ജ്ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി. അമല്‍ നീരദ് ആണ് സിനിമയുടെ ക്യാമറ ഒരുക്കുന്നത്. ജാക്ക്‌സണ്‍ വിജയന്‍ ആണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. അക്കാഡമി അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി ചിത്രത്തില്‍ സൗണ്ട് ഡിസൈനിംഗ് നിര്‍വഹിക്കുന്നു.

താരങ്ങളേയും അണിയറക്കാരേയും കൂടാതെ സിനിമയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.