ഒരു പരീക്ഷണ പ്രൊജക്ടിനായി ലോക്ഡൗണ്‍ സമയത്ത് ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിച്ചിരുന്നു. സി യു സൂണ്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മൂന്ന് വ്യക്തികളെ ചുറ്റിപറ്റിയുള്ളതാണ് കഥ. ഈ കഥാപാത്രങ്ങള്‍ പരസ്പരം കണ്ടിട്ടില്ല. ഫോണിലൂടെയും വീഡിയോ കോളിലൂടെയുമാണ് ഇവരുടെ സംസാരം. ഫഹദ് ഇതില്‍ ഒരു കഥാപാത്രമാവുമ്പോള്‍, റോഷന് മാത്യു, ദര്‍ശന രാജേന്ദ്രന് എന്നിവരാണ് മറ്റ് രണ്ടു പേര്. 90-95 മിനിറ്റ് ദൈര്‍ഘ്യമാണ് സിനിമയ്ക്കുള്ളത്.
മലയാളത്തില്‍ ഇത്തരത്തിലുള്ള ആദ്യസിനിമയാണിത്. അതുകൊണ്ട് തന്നെ ഏവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അടുത്തുതന്നെ പുറത്തിറങ്ങാനിരിക്കുന്ന ട്രയിലര്‍ സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നാണ് സൂചന.