Categories
Film News

ഫഹദ് ഫാസില്‍ അഖില്‍ സത്യന്‍ കൂട്ടുകെട്ടിന്റെ സിനിമ ചിത്രീകരണം തുടങ്ങി

പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ രണ്ട് മക്കളും സിനിമയിലേക്കെത്തുകയാണ് ഈ വര്‍ഷം. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് അടുത്ത മാസം റിലീസ് ചെയ്യുകയാണ്. അഖില്‍ തന്റെ സിനിമ തുടങ്ങിയതേയുള്ളൂ. ഫഹദ് ഫാസില്‍ ചിത്രത്തില്‍ നായകനായെത്തുന്നു. സേതു മണ്ണാര്‍ക്കാട്, ഫുള്‍ മൂണ്‍ സിനിമാസ് ചിത്രം നിര്‍മ്മിക്കുന്നു.

കഴിഞ്ഞ ദിവസം പൂജ ചടങ്ങുകളോടെ കൊച്ചിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. വിജി വെങ്കടേഷ് അഭിനയരംഗത്തെത്തുകയാണ് ചിത്രത്തിലൂടെ. അവരും നടനും നര്‍ത്തകനുമായ വിനീതും ഇതിനോടകം തന്നെ അവരുടെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചു. അഞ്ജന ജയപ്രകാശ്, ക്വീന്‍ എന്ന വെബ്‌സീരീസിലൂടെ എത്തിയ താരം ആണ് നായികയായെത്തുന്നത്.

അഖില്‍ സത്യന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അണിയറയില്‍ ശരണ്‍ വെലായുധന്‍ അമ്പിളി ഫെയിം സിനിമാറ്റോഗ്രാഫര്‍, ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം. കേരളം, ഗോവ, മുംബൈ എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്.