Categories
Film News

മാലികിനു വേണ്ടി ഫഹദ് ഫാസിലിന്റെ രൂപമാറ്റം

ടേക് ഓഫ് സംവിധായകന്‍ ഒരുക്കുന്ന പുതിയ സിനിമയാണ് മാലിക്. ചിത്രീകരണം ഏതാണ്ട് അവസാനഘട്ടത്തിലാണ്. ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന സിനിമ ബിഗ് ബജറ്റിലാണൊരുങ്ങുന്നത്. ഫഹദ് ഫാസില്‍ സിനിമയില്‍ നായകവേഷത്തിലെത്തുമ്പോള്‍ ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട് എന്നിവരും മുഖ്യവേഷത്തിലെത്തുന്നു.
മാലിക് തിരക്കഥ മഹേഷ് കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചില സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയിട്ടുള്ളതാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ സിനിമയാണിത്. സെന്‍സിറ്റീവ് കോസ്റ്റല്‍ ഏരിയയില്‍ ന്യൂനപക്ഷ സമുദായത്തിന് എതിരെയുണ്ടായ തുടര്‍ച്ചയായ ഭീഷണികള്‍ നേരിടാനായി അവിടെ ഉണ്ടായ പ്രതിരോധമാര്‍ഗ്ഗങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ.
സുലൈമാന്‍ എന്ന നായകകഥാപാത്രത്തെ ഫഹദ അവതരിപ്പിക്കുന്നു. അനീതിയ്‌ക്കെതിരായി സമരം ചെയ്യാന്‍ അവരുടെ സമുദായത്തെ നയിച്ച വ്യക്തിയാണിദ്ദേഹം. താരം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനായി ഇതിനോടകം തന്നെ 10കിലോയോളം ഭാരം കുറച്ചിരിക്കുന്നു. സിനിമയുടെ ലൊക്കേഷനില്‍ നിന്നുമുള്ള ചില ചിത്രങ്ങള്‍ നല്‍കുന്ന സൂചനയാണിത്.

മാലിക് ടെക്‌നികല്‍ ടീമിലുള്ളത് ഡിഓപി സാനു ജോണ്‍ വര്‍ഗ്ഗീസ്, കമ്പോസര്‍ സുശിന്‍ ശ്യാം, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍ ലീ വിടാകര്‍, സൗണ്ട ഡിസൈനര്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍, എന്നിവരാണ്. സംവിധാനവും, തിരക്കഥയും എഡിറ്റിംഗും നിര്‍വഹിക്കുന്നത് മഹേഷ് തന്നെയാണ്.