Categories
Film News

ഫഹദ് ഫാസില്‍ ചിത്രം മാലിക് ചിത്രീകരണം പൂര്‍ത്തിയാക്കി

ഫഹദ് ഫാസില്‍ ചിത്രം മാലിക് ചിത്രീകരണം പൂര്‍ത്തിയാക്കി. ടേക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍ ഒരുക്കുന്ന സിനിമ നാല് മാസത്തോളമായി ചിത്രീകരണത്തിലായിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനി 30 കോടിയോളം ബജറ്റിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദ് നായകനായെത്തുന്ന സിനിമയില്‍ ജോജു ജോര്‍ജ്ജ്, നിമിഷ സജയന്‍, വിനയ് ഫോര്‍ട്ട എന്നിവരും മുഖ്യ കഥാപാത്രങ്ങളായെത്തുന്നു.

മാലിക്, മഹേഷ് തന്നെ തിരക്കഥ ഒരുക്കുന്ന ചിത്രമാണ്. കേരളത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉണ്ടായ സംഭവത്തെ ആസ്പദമാക്കിയാണ് കഥ. സെന്‍സിറ്റീവ് കോസ്റ്റല്‍ ഏരിയയില്‍ ന്യൂനപക്ഷ സമുദായത്തിനെതിരായുണ്ടായ തുടര്‍ച്ചയായ സ്ഥലം ഒഴിപ്പിക്കല്‍ ഭീഷണിക്കെതിരായി അവിടെ നടന്ന എതിര്‍പ്പും മറ്റുമാണ് സിനിമ പറയുന്നത്.

ഫഹദ് സിനിമയില്‍ സുലൈമാന്‍ എന്ന നീതിക്ക് വേണ്ടി പോരാടിയ സമുദായത്തെ അനീതിയ്‌ക്കെതിരെ പോരാടാനായി നയിച്ച വ്യക്തിയെയാണ് അവതരിപ്പിക്കുന്നത്. സിനിമയ്ക്കായി താരം ഭാരം കുറച്ചത് വാര്‍ത്തയായിരുന്നു.

ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ(17-01-2020) രാവിലെ 11മണിക്ക് മമ്മൂക്കയുടേയും ലാലേട്ടന്റേയും ഒഫീഷ്യല്‍ പേജിലൂടെ റിലീസ് ചെയ്യാനിരിക്കുകയാണ്.