Categories
Film News

ഫഹദ് ഫാസിൽ ചിത്രം മലയൻകുഞ്ഞ് സർവൈവൽ ഡ്രാമ

കഴിഞ്ഞദിവസം, ഫഹദ് ഫാസിൽ പുതിയ പ്രൊജക്ട് മലയൻ കുഞ്ഞ് പ്രഖ്യാപിച്ചിരുന്നു. അദ്ദേഹത്തിന്‍റെ അച്ഛൻ സംവിധായകൻ ഫാസിൽ ചിത്രം നിർമ്മിക്കുന്നു. മഹേഷ് നാരായണൻ തിരക്കഥ ഒരുക്കുന്ന സിനിമ നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്നു. ദ ക്യൂവിന് സംവിധായകൻ നൽകിയ അഭിമുഖത്തിൽ അറിയിച്ചിരിക്കുന്നത് സർവൈവൽ ഡ്രാമയായിരിക്കും സിനിമയെന്നാണ്. സിനിമയുടെ കാസ്റ്റിംഗ് ഉൾപ്പെടെയുള്ള പ്രീപ്രൊഡക്ഷൻ വർക്കുകൾ അവസാനഘട്ടത്തിലാണ്. ജനുവരി അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്നാണറിയിച്ചിരിക്കുന്നത്.
സംവിധായകൻ സജിമോൻ പ്രശസ്ത സിനിമാസംവിധായകരായ വികെ പ്രകാശ്, വേണു, വൈശാഖ്, മഹേഷ് നാരായണൻ എന്നിവർക്കൊപ്പം അസോസിയേറ്റ് ആയി വർക്ക് ചെയ്തിട്ടുണ്ട്.

ഫഹദിന്‍റെ നീണ്ട നാളായുള്ള ആഗ്രഹമാണ് അച്ഛൻ ഫാസിലിനൊപ്പം വർക്ക് ചെയ്യണമെന്നത്. കയ്യെത്തും ദൂരത്ത് എന്ന ഫാസിൽ ചിത്രത്തിലൂടെയാണ് ഫഹദ് അഭിനയരംഗത്തേക്കെത്തുന്നത്.

അണിയറയിൽ സുശിൻ ശ്യാം സംഗീതസംവിധാനം, അർജ്ജുൻ ബെൻ , എഡിറ്റർ.സൗണ്ട് ഡിസൈനർ വിഷ്ണു ശങ്കർ- ശ്രീ ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കർ, കോസ്റ്റ്യൂമർ ധന്യ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന, മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജിത് അമ്പാടി എന്നിവരാണ് അണിയറയിൽ.