Categories
Film News trailer

ഫഹദ് ഫാസിലിന്റെ സീ യു സൂണ്‍ ട്രയിലര്‍ എത്തി

പുതിയ മലയാളസിനിമ സിയൂ സൂണ്‍ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ടേക്ക് ഓഫ് സംവിധായകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസില്‍, ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നു. സിനിമ ആമസോണ്‍ പ്രൈമിലൂടെ സെപ്തംബര്‍ 1 ന് സ്ട്രീം ചെയ്യുന്നു.

ട്രയിലര്‍ നല്‍കുന്ന സൂചനകള്‍ ഇതൊരു മിസ്റ്ററി ത്രില്ലര്‍ ആണെന്നാണ്. മൂന്ന് കേന്ദ്രകഥാപാത്രങ്ങളെ ചുറ്റിപറ്റിയുള്ളതാണ് കഥ. ജിമ്മി, അനു, കെവിന്‍ എന്നീ കഥാപാത്രങ്ങള്‍. മാല പാര്‍വ്വതി, സൈജു കുറുപ്പ്, രമേഷ് കോട്ടയം എന്നിവരുമെത്തുന്നു.

മുമ്പ് ഇംഗ്ലീഷ് ത്രില്ലര്‍ സിനിമ സെര്‍ച്ചിംഗ് ഇത്തരത്തിലാണൊരുക്കിയത്. പൂര്‍ണ്ണമായും സിസിടിവി, ലാപ്‌ടോപ് സ്‌ക്രീന്‍, ഫോണ്‍ ഇവ ഉപയോഗപ്പെടുത്തി ഒരുക്കിയ സിനിമ ഇന്ത്യന്‍ സംവിധായകന്‍ അനീഷ് ചഗാന്റിയാണ്.

ലോക്ഡൗണ്‍ ദിവസങ്ങളില്‍ സി യൂ സൂണ്‍ ആശയം മഹേഷ് നാരായണന്‍ സിനിമയാക്കിയത്. തിരക്കഥ, എഡിറ്റിംഗ്, വര്‍ച്ച്വല്‍ സിനിമാറ്റോഗ്രഫി എന്നിവ ഒരുക്കിയത് ഇദ്ദേഹമാണ്. സബിന്‍ ഉരളിക്കണ്ചി ഡിഒപി, സംഗീതം ഗോപി സുന്ദര്‍. നസ്രിയ നസീം, ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു.