ഫഹദ് ഫാസിലിന്റെ പുതിയ സിനിമ മാലിക് ഒഫീഷ്യല്‍ ലോഞ്ചിംഗ് ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍ വാള്ഹൗസില് വച്ച് നടന്നു. മഹേഷ് നാരായണന്, ടേക്ക് ഓഫ് ഫെയിം ഒരുക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനിയാണ്. ലോഞ്ചിംഗിനിടയില്‍ അണിയറക്കാര്‍ അറിയിച്ചത് മാലിക് ബിഗ് കാന്‍വാസ് സിനിമയായിരിക്കും, 25കോടി ബജറ്റിലായിരിക്കും ഒരുക്കുക എന്നാണ്. ഫഹദിന്റെ കരിയറിലെ വലിയ സിനിമയായിരിക്കുമിത്.
ഫഹദിനൊപ്പം മാലികിന്റെ ഭാഗമായി ബിജു മേനോന്, നിമിഷ സജയന്, ദിലീഷ് പോത്തന്, വിനയ് ഫോര്‍ട്ട്, എന്നിവരുമുണ്ട്. മഹേഷ് നാരായണന് തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗും തിരക്കഥയും ഒരുക്കുന്നത്. സനു ജോണ്‍ വര്‍ഗ്ഗീസ് ടേക്ക് ഓഫില്‍ ക്യാമറ ചെയ്തയാള്‍ തന്നെയാണ് പുതിയ ചിത്രത്തിലും.
സുശിന്‍ ശ്യാം മ്യൂസികും വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് സൗണ്ട് ഡിപ്പാര്‍ട്ട്മെന്റും കൈകാര്യം ചെയ്യുന്നു. സന്തോഷ് രാമന് പ്രൊഡക്ഷന്‍ ഡിസൈന്‍. ആന്‍ മേഘ മീഡിയ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നു.