Categories
Film News

വിക്രത്തിൽ കമൽഹാസനൊപ്പം ഫഹദ് ഫാസിൽ

അല്ലു അർജ്ജുൻ ചിത്രം പുഷ്പയിൽ വില്ലൻ വേഷത്തിൽ ഫഹദ് ഫാസിൽ എത്തുന്നുവെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. പുതിയതായി താരം കമൽഹാസൻ നായകനായെത്തുന്ന വിക്രം എന്ന സിനിമയിൽ ഫഹദ് എത്തുന്നുവെന്നതാണ് പുതിയ വാർത്തകൾ.

അടുത്തിടെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ താരം ഇക്കാര്യം ഉറപ്പിക്കുകയും ചെയ്തു. ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണിത്. വേലൈക്കാരൻ, സൂപ്പർ ഡീലക്സ് എന്നിവയ്ക്ക് ശേഷം ഫഹദ് ഫാസിലിന്റെ മൂന്നാമത്തെ തമിഴ് ചിത്രമാണിത്. കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും കമൽ ഹാസനൊപ്പമെത്തുന്നുവെന്നത് വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാണുന്നത്.

കമൽഹാസന്റെ സ്വന്തം പ്രൊഡക്ഷൻ ഹൗസ് രാജ് കമൽ ഫിലിം ഇന്റർനാഷണൽ സിനിമ നിർമ്മിക്കുന്നു.