Categories
Film News

അല്ലു അർജ്ജുൻ ചിത്രം പുഷ്പയിൽ വില്ലനായി ഫഹദ് ഫാസിൽ

അല്ലു അര്‍ജ്ജുന്‍റെ പുതിയ സിനിമ പുഷ്പയുടെ അണിയറക്കാർ വലിയ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. മലയാളി താരം ഫഹദ് ഫാസിൽ സിനിമയിൽ വില്ലനായെത്തുന്നുവെന്ന് .അല്ലു , ഫഹദ് ടീം ആദ്യമായാണ് ഒന്നിക്കുന്നത്

സുകുമാർ ഒരുക്കുന്ന പുഷ്പ മാസ് ആക്ഷൻ എന്‍റർടെയ്നർ ആണ്. പാൻ ഇന്ത്യൻ റിലീസ് ആണ് പ്ലാൻ ചെയ്യുന്നത്. സിനിമ പ്രഖ്യാപിച്ചതുമുതലെ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട് സിനിമ. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ അല്ലുഅർജ്ജുന്‍റെ വ്യത്യസ്ത ലുക്കും ഏറെ ചർച്ചയായിരുന്നു.

ആദ്യം തമിഴ് താരം വിജയ് സേതുപതിയെയായിരുന്നു വില്ലൻ വേഷത്തിലേക്കാലോചിച്ചത്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ താരത്തിന്‍റെ ഡേറ്റ് പ്രശ്നങ്ങൾ മൂലം ഒഴിവാകുകയായിരുന്നു.

അല്ലു അർജ്ജുൻ ചിത്രത്തിൽ ലോറി ഡ്രൈവറായെത്തുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഫഹദ് ഫോറസ്റ്റ് ഓഫീസറായും.

പുഷ്പയിൽ നായികയാകുന്നത് രശ്മിക മന്ദാനയാണ്. പ്രകാശ് രാജ്, ജഗപതി ബാബു, ഹരീഷ് ഉത്തമൻ, വെണ്ണല കിഷോർ, അനസൂയ ഭരദ്വാജ്, അനീഷ് കുരുവിള എന്നിവരാണ് സഹതാരങ്ങൾ. ദേവി ശ്രീ പ്രസാദ് സംഗീതം, പോളിഷ് ക്യാമറമാൻ മിറോസ്ലോ ബ്രോസക് ക്യാമറ ഒരുക്കുന്നു.

സിനിമ തെലുഗ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ റിലീസ് ചെയ്യും.