Categories
Film News

മാരി സെൽവരാജ് ചിത്രത്തിൽ ഉദയനിധി സ്റ്റാലിനൊപ്പം ഫഹദ് ഫാസിലെത്തുന്നു

മാരി സെൽവരാജ്, ഉദയനിധി സ്റ്റാലിൻ ടീം പുതിയ സിനിമയ്ക്കായി ഒന്നിക്കുന്നു. ഡിസംബറില‍് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്. ചിത്രത്തെ സംബന്ധിച്ച് പുതിയതായി വരുന്ന വാർത്തകളനുസരിച്ച് ഫഹദ് ഫാസിൽ ചിത്രത്തിന്റെ ഭാ​ഗമാകുന്നു. താരത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും ശക്തമായ, പെർഫോർമൻസിന് പ്രാധാന്യമുള്ള കഥാപാത്രമായിരിക്കുമെന്നാണ് സൂചനകൾ.

റിപ്പോർട്ടുകളനുസരിച്ച് സിനിമ സൗത്ത് തമിഴ്നാടിലെ ഒരു പ്രമുഖവ്യക്തിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. സം​ഗീതസാമ്രാട്ട് ഏആർ റഹ്മാൻ സം​ഗീതമൊരുക്കുന്നു. 40 ദിവസത്തെ ഒരൊറ്റ ഷെഡ്യൂളിലാണ് സിനിമ ചിത്രീകരിക്കുന്നത്. ഔദ്യോ​ഗിക പ്രഖ്യാപനം ഉടൻ വരുമെന്നാണ് കരുതുന്നത്.

തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകനാണ് മാരി സെൽവരാജ്. പരിയേരും പെരുമാൾ, കർണൻ തുടങ്ങിയ സിനിമകളുടെ വിജയവുമായി ജൈത്രയാത്ര തുടരുകയാണ്. ഉദയനിധി ചിത്രം കൂടാതെ സംവിധായകൻ കബഡി ആസ്പദമാക്കി ഒരു ധ്രുവ് വിക്രം ചിത്രവും ഏറ്റെടുത്തിട്ടുണ്ട്.