ഫഹദ് ഫാസിൽ, ദിലീഷ് പോത്തനൻ, ശ്യാം പുഷ്കരൻ കൂട്ടുകെട്ടിൻറെ ജോജി ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്നു. ഏപ്രിൽ 7ന് ചിത്രം റിലീസ് ചെയ്യുമെന്നറിയിച്ചിരിക്കുകയാണ് അണിയറക്കാർ. സിനിമയുടെ ടീസർ റിലീസ് ചെയ്തു.
കൂട്ടുകെട്ടിന്റെ മുൻസിനിമകളായ മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവ വൻ ഹിറ്റുകളായിരുന്നു. ഷൈജു ഖാലിദ് ഛായാഗ്രഹണം.
ഷേക്സ്പിയർ നാടകം മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, ബാബു രാജ്, ഉണ്ണിമായ, എന്നിവർ സിനിമയിൽ അഭിനയിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് ബാനറുകൾ ചേർന്ന് സിനിമ നിര്‍മ്മിക്കുന്നു.