Categories
Film News

ഫഹദ് ഫാസില്‍ നായകനായെത്തുന്ന അന്‍വര്‍ റഷീദ് സിനിമ ട്രാന്‍സ് ആന്തോളജി

ഫഹദ് ഫാസിലിനെ നായകനാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന സിനിമ ട്രാന്‍സ് ആന്തോളജി ഫിലിമാണ്. വിവിധ ഷെഡ്യൂളുകളായി വിവിധ ലൊക്കേഷനുകളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സിനിമയെ പറ്റി വളരെ കുറച്ച് വിവരങ്ങള്‍ മാത്രമാണ് അണിയറക്കാര്‍ പുറത്തുവിട്ടിട്ടുള്ളത്.

റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തില്‍ അഞ്ച് വ്യത്യസ്ത വേഷങ്ങള്‍ ഫഹദ് ചെയ്യുന്നു. വിന്‍സന്റ് വടക്കന്‍ എന്ന പുതുമുഖമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഞ്ച് വര്‍ഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഹിറ്റ് മേക്കര്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് തിരിച്ചെത്തുകയാണ് ട്രാന്‍സിലൂടെ. അദ്ദേഹത്തിന്റെ അവസാനചിത്രം അഞ്ച് സുന്ദരികള്‍ ഒരു ആന്തോളജി സിനിമയായിരുന്നു. ആമി എന്ന ചിത്രമാണ് ഇതില്‍ അന്‍വര്‍ ഒരുക്കിയത്.

ഫഹദ് ഫാസില്‍ തന്റെ കരിയറിലെ വലിയ പ്രൊജക്ടായാണ് സിനിമയെ കാണുന്നത്. ട്രാന്‍സില്‍ നസ്രിയ നസീം, സൗബിന്‍ ഷഹീര്‍, ചെമ്പന്‍ വിനോദ് ജോസ്, വിനായകന്‍, ദിലീഷ് പോത്തന്‍, ശ്രീനാഥ് ഭാസി, ആഷിഖ് അബു, വേദിക,ഗൗതം മേനോന്‍,അല്‍ഫോണ്‍്‌സ് പുത്രന്‍, ബൈജു,ശ്യാം കൃഷ്ണന്‍,നവീന്‍ കുഞ്ഞുമോന്‍ തുടങ്ങിയ താരനിര തന്നെയുണ്ട്. ടെക്‌നികല്‍ വിഭാഗത്തില്‍ ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി, സൗണ്ട് ഡിസൈനറായും, അമല്‍ നീരദ് ക്യാമറയും ചെയ്യുന്നു. ജാക്‌സണ്‍ വിജയന്‍ ആണ് സംഗീതം.

സംവിധായകന്‍ അന്‍വര്‍ റഷീദ് സ്വന്തം ബാനറായ അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ്‌സ്ാണ് സിനിമ നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം രണ്ടാം പകുതിയോടെ സിനിമ തിയേറ്ററുകളിലേക്കെത്തിക്കാനാണ് അണിയറക്കാര്‍ വിചാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.