Categories
Film News trailer

ഫഹദ് ഫാസിൽ ചിത്രം മാലിക് ട്രയിലർ

ഫഹദ് ഫാസിൽ ചിത്രം മാലിക് ട്രയിലർ റിലീസ് ചെയ്തു. മഹേഷ് നാരായണൻ – ടേക്ക് ഓഫ് ഫെയിം സംവിധാനം ചെയ്യുന്നു. വ്യത്യസ്ത കാലഘട്ടങ്ങളിലെത്തുന്ന ഒരു സെമി-പിരീയഡ് സിനിമയാണിത്. കേരളത്തിൽ കുറച്ച് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവമാണിത്.

മാലിക് തിരക്കഥ സംവിധായകൻ മഹേഷ് നാരായണൻ തന്നെ ഒരുക്കിയിരിക്കുന്നു. സുലൈമൻ മാലിക് എന്ന കേന്ദ്രകഥാപാത്രമായി ഫഹദ് ഫാസിലെത്തുന്നു. വിനയ് ഫോർട്ട്, നിമിഷ സജയൻ, ദിലീഷ് പോത്തൻ, ഇന്ദ്രൻസ്, സുധി കൊപ്പ, ചന്തുനാഥ്, ജലജ, മാല പാർവ്വതി എന്നിവർ സഹതാരങ്ങളായെത്തുന്നു.

സംവിധാനവും തിരക്കഥയും കൂടാതെ എഡിറ്റിംഗും മഹേഷ് നാരായണൻ നിർവഹിക്കുന്നു. സിനിമാറ്റഗ്രാഫർ സാനു ജോൺ വർഗ്ഗീസ്, സംഗീതസംവിധായകൻ സുശിൻ ശ്യാം, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ എന്നിവർ അണിയറയിലെത്തുന്നു. ആന്‍റോ ജോസഫ് നിർമ്മിക്കുന്ന സിനിമ മെയ് 13ന് തിയേറ്ററുകളിലേക്കെത്തുകയാണ്.