ശ്യാം പുഷ്‌കരന്‍ തിരക്കഥ ഒരുക്കുന്ന പുതിയ സിനിമയ്ക്ക് തങ്കം എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഓണ്‍ലൈനിലൂടെ നടന്നു. തീരം ഫെയിം സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ജോജു ജോര്‍ജ്ജ്, എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്നു. ശ്യാം, ദിലീഷ്, ഫഹദ് എന്നിവര്‍ നിര്‍മ്മാണത്തിനും പങ്കാളികളാകുന്നു. ഇവര്‍ ഒരുമിച്ച് വര്‍ക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സ് എന്ന ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. മൂവര്‍സംഘം മുമ്പ് നിര്‍മ്മിച്ചത് കുമ്പളങ്ങി നൈറ്റ്‌സ് ആയിരുന്നു.

തങ്കം, അണിയറക്കാരുടെ അഭിപ്രായത്തില്‍ ഒരു ക്രൈം ഡ്രാമയായിരിക്കും. ശ്യാം പുഷ്‌കരന്‍ ആദ്യമായാണ് ഇത്തരമൊരു വിഷയം ചെയ്യുന്നത് എന്നത് സിനിമയുടെ പ്രതീക്ഷകളും വര്‍ധിപ്പിക്കുന്നു. ചിത്രത്തിന്റെ അണിയറയിലും പ്രമുഖരുടെ സാന്നിധ്യമുണ്ട്. ഗൗതം ശങ്കര്‍, തീവണ്ടി, കല്‍കി ഫെയിം ആണ് ക്യാമറ ചെയ്യുന്നത്. കിരണ്‍ ദാസ് എഡിറ്റിംഗും, ബിജിബാല്‍ സംഗീതവും ഒരുക്കുന്നു. ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനര്‍, കോസ്റ്റിയൂം ഡിസൈനര്‍ മാഷര്‍ ഹംസര്‍, മേക്കപ്പ് റോണക്‌സ് സേവിയര്‍ എന്നിവരാണ് അണിയറയിലുള്ളത്.

Published by eparu

Prajitha, freelance writer