ഫഹദ് ഫാസിലിന്റെ പുതിയ സിനിമ ജോജി, ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്നത് ചിത്രീകരണം തുടങ്ങി.വില്യം ഷേക്സ്പിയറുടെ പ്രശസ്ത നാടകം മാക്ബത്ത് ആസ്പദമാക്കി ശ്യാം പുഷ്കരൻ തിരക്കഥ ഒരുക്കുന്ന സിനിമയാണിത്.
കോവിഡ് കാലത്തെ ഫഹദിന്റെ മൂന്നാമത്തെ സിനിമയാണ് ജോജി. കോവിഡ് കാലത്ത് ചിത്രീകരണം തുടർന്ന മുൻനിര താരമാണ് ഫഹദ് ഫാസിൽ. മഹേഷ് നാരായണൻ സംവിധാനം ചെയ്ത സി യു സൂൺ. നസീഫ് യൂസഫ് ഇസുദ്ദീൻ സംവിധാനം ചെയ്ത ഇരുൾ എന്നിവയാണ് സിനിമകൾ.
ഫഹദ്, ശ്യാം, ദിലീഷ് കൂട്ടുകെട്ട് വളരെ ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.കൂട്ടുകെട്ടിന്റെ മുന്‍സിനിമകൾ മഹേഷിന്റെ പ്രതികാരം,തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നിവ വൻഹിറ്റുകളായിരുന്നു.
അണിയറയിൽ ഷൈജു ഖാലിദ് സിനിമാറ്റോഗ്രാഫർ, സംഗീതം ജസ്റ്റിൻ വർഗ്ഗീസ്, എഡിറ്റർ കിരൺ ദാസ്, കോസ്റ്റ്യൂം ഡിസൈനർ മാഷർ ഹംസ, പ്രൊഡക്ഷന്‍ ഡിസൈനർ ഗോകുൽ ദാസ്, മേക്കപ്പ് ആർട്ടിസ്റ്റ് റോണക്സ് സേവിയർ എന്നിവരാണ്.
ദിലീഷ് പോത്തൻ- ശ്യാം പുഷ്കരൻ കൂട്ടുകെട്ടിന്റെ പ്രൊഡക്ഷൻ കമ്പനി വർക്കിംഗ് ക്ലാസ് ഹീറോ ഫഹദിന്റെ ബാനർ ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സുമായി ചേർന്ന് സിനിമ നിർമ്മിക്കുന്നു.