കുറച്ച് ദിവസങ്ങള്‍ മുമ്പെയാണ് ഫഹദ് ഫാസിലിന്റെ അടുത്ത ചി്ത്രത്തിന്റെ പേര് റിലീസ് ചെയ്തത്. ഇപ്പോള്‍ ചിത്രത്തെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുകയാണ് അണിയറക്കാര്‍. അതിരന് എന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് നായികാവേഷം ചെയ്യുന്നത്. താരത്തിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.
സിനിമയുടെ കഥാകാരന് പിഎഫ് മാത്യൂസ് ഫഹദ് ഡോക്ടറായാണ് സിനിമയിലെത്തുകയെന്ന് അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍.സിനിമ ത്രില്ലര്‍ വിഭാഗത്തിലുള്ളതാണ്. കുന്നിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ഒരു മാനസികരോഗാശുപത്രിയിലെ ഡോക്ടറാണ് ഫഹദ് കഥാപാത്രം. സായ് പല്ലവി രണ്ട് പ്രധാനകഥാപാത്രങ്ങളില്‍ ഒരാളാണ്. പ്രകാശ് രാജ് മു്ഖ്യ വേഷത്തിലെത്തുന്നുണ്ട്. അതുല്‍ കുല്‍ക്കര്‍ണി മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഊട്ടിയിലാണ് സിനിമയുടെ പ്രധാനഭാഗം ചി്ത്രീകരിച്ചിരിക്കുന്നത്.
വിവേക് സംവിധാനം ചെയ്യുന്ന അതിരന് ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടന്നിരിക്കുകയാണ്. ഏപ്രിലില്‍ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.
കുമ്പളങ്ങി നൈറ്റ്സ് ആയിരുന്നു ഫഹദിന്റെ അവസാനചിത്രം. മധു നാരായണന് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥ ഒരുക്കിയത് ശ്യാം പുഷ്കരനാണ്. ഫഹദിനെ വളരെ പ്രശംസകള്‍ കിട്ടിയ കഥാപാത്രമായിരുന്നു സിനിമയിലേത്.
അതിരന് കൂടാതെ ഫഹദ് ഫാന്‍സ് വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ട്രാന്‍സ്. ആന്തോളജി ടൈപ്പിലുള്ള സിനിമയില്‍ അഞ്ച് വ്യത്യസ്ത കഥാപാത്രങ്ങളായാണ് താരമെത്തുന്നത്. വടക്കന്‍ വിന്‍സന്റ് തിരക്കഥ ഒരുക്കുന്ന സിനിമയില്‍ വിനായകന്, സൗബിന് ഷഹീര്‍,ചെമ്പന്‍ വിനോദ് ജോസ്, ശ്രീനാഥ് ഭാസി, അല്‍ഫോണ്‍സ് പുത്രന് എന്നിവരും പ്രധാനകഥാപാത്രങ്ങളാകുന്നു.