Categories
Film News

പുഷ്പ: ഫഹദ് ഫാസിലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

മൾട്ടി ഭാഷ ചിത്രം പുഷ്പ ടീം ചിത്രത്തിലെ വില്ലൻ കഥാപാത്രം അവതരിപ്പിക്കുന്ന മലയാളി താരം ഫഹദ് ഫാസിലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. അല്ലു അർജ്ജുൻ, രശ്മിക മന്ദാന എന്നിവർ ലീഡ് പെയറായെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് സുകുമാർ ആണ്. രം​ഗസ്ഥലം, ആര്യ തുടങ്ങിയ സിനിമകളാൽ ശ്രദ്ധേയനാണ്.

ഭൻവർ സിം​ഗ് ശെഖാവത്ത് എന്ന ഐപിഎസ് ഓഫീസറായാണ് ഫഹദ് ഫാസിൽ ചിത്രത്തിലെത്തുന്നത്. തല മൊട്ടയടിച്ച് ഇടതുഭാ​ഗത്ത് മുറിപ്പാടോടെ ഷാർപ്പ് ലുക്കിലുള്ള പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. ഫഹദിന്റെ പോസ്റ്റർ ട്വീറ്റ് ചെയ്തുകൊണ്ട് സിനിമയുടെ നിർമ്മാതാക്കളായ മൈത്രി മൂവീ മേക്കേഴ്സ് അറിയിച്ചിരിക്കുന്നത് പുഷ്പയിലെ വില്ലനെ പരിചയപ്പെടുത്തുന്നു. ഫഹ് ഫാസിൽ ഭൻവർ സിം​ഗ് ശെഖാവത്ത് (ഐപിഎസ്) ആയെത്തുന്നുവെന്നാണ്.

നേരത്തെ സിനിമയുടെ ഫസ്റ്റ്ലുക്ക് ടീസറും റിലീസ് ചെയ്തിരുന്നു. അല്ലു അർജ്ജുൻ പുഷ്പ രാജ് എന്ന ലോറി ഡ്രൈവറായെത്തുന്നു. രണ്ട് ഭാ​ഗങ്ങളിലായാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയിലെ ആദ്യ ​ഗാനം അഞ്ച് ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. ടോളിവുഡിലെ മികച്ച സം​ഗീതസംവിധായകൻ ദേവ് ശ്രീ പ്രസാദ് ആണ് ​ഗാനമൊരുക്കിയത്. സിനിമയുടെ ആദ്യഭാ​ഗം പുഷ്പ : ദി റൈസ് ഡിസംബർ 2021ൽ ക്രിസ്തുമസ് സീസണിൽ റിലീസ് ചെയ്യാനാണ് പ്ലാൻ ചെയ്യുന്നത്.