Categories
Film News

ജോജു ജോര്‍ജ്ജ്, ഫഹദ് ഫാസില്‍ ടീം വീണ്ടും ഒന്നിക്കുന്നു

ജോസഫിന്റെ വിജയത്തിന് ശേഷം നിരവധി പ്രൊജക്ടുകളാണ് ജോജുവിന്. നവാഗതനായ സജിമോന്‍, വികെ പ്രകാശ്, വേണു, വൈശാഖ്, മഹേഷ് നാരായണന്‍ എന്നിവരുടെയെല്ലാം മുന്‍ അസോസിയേറ്റ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ജോജുവിനൊപ്പം ഫഹദ് ഫാസില്‍ ചിത്രത്തില്‍ പ്രധാനകഥാപാത്രമാകുന്നു. സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം എന്ന സിനിമയിലും ഇരുവരും ഒരുമിക്കുന്നു.

അടുത്ത വര്‍ഷം ആദ്യം ആരംഭിക്കാനാണ് സജിമോന്റെ ചിത്രം പ്ലാന്‍ ചെയ്തിരിക്കുന്നത്. റാഫി തിരക്കഥ ഒരുക്കുന്ന സിനിമയാണിത്. ബാദുഷ, മലയാളം സിനിമയിലെ ഒരു ലീഡിംഗ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഈ സിനിമയിലൂടെ നിര്‍മ്മാണരംഗത്തേക്ക് കടക്കുകയാണ്.

സിനിമയുടെ പേരും അണിയറക്കാരേയും താരങ്ങളേയും പരിചയപ്പെടുത്തികൊണ്ട ഔദ്യോഗികപ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്.