Categories
Film News

ഫഹദും മമ്മൂട്ടിയും ബിലാലില്‍ ഒന്നിക്കുന്നു

ഏതാണ്ട് രണ്ട് വര്‍ഷത്തോളമായി അമല്‍ നീരദ് ബിലാല്‍ പ്രഖ്യാപിച്ചിട്ട്. ബിഗ് ബി രണ്ടാം ഭാഗം. എന്നാല്‍ അതിന് ശേഷം സിനിമയ്ക്ക് കാര്യമായ അപ്‌ഡേറ്റ് ഒന്നുമില്ലായിരുന്നു.എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ തിരക്കഥ പൂര്‍ണ്ണമായിരിക്കുന്നു, പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ് എന്നാണ്.

ബിലാലില്‍ മമ്മൂക്കയ്‌ക്കൊപ്പം പ്രധാന വേഷത്തില്‍ ഫഹദ് ഫാസില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. വരത്തന്‍ ഫെയിം സുഹാസ്, ഷറഫു എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. സംഭാഷണം ബിഗ് ബിയില്‍ വര്‍ക്ക് ചെയ്ത ഉണ്ണി ആര്‍ തന്നെയാണ് ഒരുക്കുന്നത്. ലിറ്റില്‍ സ്വയംഭൂ സിനിമാറ്റോഗ്രാഫറും ഗോപി സുന്ദര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളനുസരിച്ച് അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ എന്നിവര്‍ ഒരുമിച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്.

മാമാങ്കം ചിത്രീകരണത്തിന്റെ തിരക്കിലാണ് മമ്മൂട്ടി. എം പത്മകുമാര്‍ ഒരുക്കുന്ന ചരിത്രസിനിമയാണ് മാമാങ്കം. അതിന് ശേഷം ഗാനഗന്ധര്‍വന്‍ ചിത്രീകരണത്തിലേക്ക് കടക്കും. രമേഷ് പിഷാരടി ഒരുക്കുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ആണ് സിനിമ. റിപ്പോര്‍ട്ടുകള്‍ ശരിയാവുകയാണെങ്കില്‍ ബിലാല്‍ ഗാനഗന്ധര്‍വ്വനു ശേഷം ആരംഭിക്കും.