പൃഥ്വിരാജിന്റെ 2017ല്‍ ഇറങ്ങിയ ഹൊറര്‍ സിനിമ എസ്ര ഹിന്ദിയില്‍ ഒരുക്കുകയാണ്. ഇമ്രാന് ഹഷ്മി നായകനാകുന്നു. മലയാളത്തില്‍ ഒരുക്കിയ ജയ് ആര് കൃഷ്ണന് തന്നെയാണ് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. എസ്ര എന്ന് പേരിട്ടിരിക്കുന്ന ഹിന്ദി ചിത്രം മൗറീഷ്യസില്‍ ചിത്രീകരണം ആരംഭിച്ചു. ഭൂഷന് കുമാര്‍, കുമാര്‍ മങ്ങാട്ട് പതക്, കൃഷ്ണന് കുമാര്‍, അഭിഷേക് പതക് എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. ട്വീറ്റിലൂടെ തരണ്‍ ആദര്‍ശ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
Emraan Hashmi starts shooting of supernatural thriller #Ezra in #Mauritius… Remake of #Malayalam film #Ezra… Directed by Jay Krishnan [he directed the original]… Produced by Bhushan Kumar, Kumar Mangat Pathak, Krishan Kumar and Abhishek Pathak. pic.twitter.com/UjKyEZwfnJ
— taran adarsh (@taran_adarsh) July 18, 2019
ഇമ്രാന് ഹഷ്മി സൂപ്പര്‍നാച്ചുറല്‍ ത്രില്ലര്‍ എസ്ര ചിത്രീകരണം മൗറീഷ്യസില്‍ ആരംഭിച്ചു. എന്ന വിവരം ആണ് അറിയിച്ചിരിക്കുന്നത്.
2017ലെ മലയാളത്തിലെ കൊമേഴ്സ്യല്‍ ഹിറ്റ് ചിത്രമായിരുന്നു എസ്ര. പൃഥ്വിരാജ്, പ്രിയ ആനന്ദ്, ടൊവിനോ തോമസ് എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തി. ജൂത പശ്ചാത്തലത്തിലുള്ള ഇന്ത്യയിലെ ആദ്യ ഹൊറര്‍ സിനിമയായിരുന്നു ഇത്. സാധാരണ ഹൊറര്‍ കോമഡി സിനിമകളില്‍ നിന്നും വ്യത്യസ്തമായി മലയാളത്തിലെത്തിയ ശരിയായ ഹൊറര്‍ ചിത്രമായിരുന്നു എസ്ര.
കഴിഞ്ഞ വര്‍ഷം സിനിമ 22ാമത് ബുച്ചിയോണ്‍ ഇന്റര്‍നാഷണല്‍ ഫന്റാസ്റ്റിക് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.