സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ജാക്ക് ആന്റ് ജിൽ എന്ന കാളിദാസ് ജയറാം ചിത്രത്തിൽ എസ്തർ അനിൽ നായികയാകും. ഈ ചിത്രത്തിൽ മഞ്ജു വാര്യരും പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുന്നു. ഇപ്പോൾ ഫ്ളവേഴ്സ് ടിവിയിലെ ജനപ്രിയ പരിപാടിയായ ടോപ്പ് സിം​ഗറിന്റെ അവതാരകയാണ് എസ്തർ.

ബാലതാരമായി മലയാള സിനിമയിലെത്തി നായിക നടിയായി മാറിയ താരമാണ് എസ്തർ. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ പ്രധാന വേഷം കരിയറിൽ വഴിത്തിരിവാവുകയായിരുന്നു. ദൃശ്യം എന്ന ചിത്രത്തിൽ മോഹൻലാലിന്റെ ഇളയമകളായി വേഷമിട്ടതോടു കൂടിയാണ് എസ്തർ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്.

2010ല്‍ നല്ലവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു തുടക്കം. ഒരു നാള്‍ വരും, സകുടുംബം ശ്യാമള, കോക്ക് ടെയില്‍, ദ മെട്രോ, വയലിന്‍, ഡോക്ടര്‍ ലവ്, ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പിഒ, മല്ലു സിങ്, ഭൂമിയുടെ അവകാശികള്‍, ഒരു യാത്രയില്‍, ആഗസ്ത് ക്ലബ്ബ്, കുഞ്ഞനന്തന്റെ കട തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. തമിഴില്‍ മിന്‍മിനി, കുഴലി എന്നീ രണ്ട് ചിത്രങ്ങളില്‍ ലീഡ് റോളില്‍ അഭിനയിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

Published by eparu

Prajitha, freelance writer