ദിലീപ് അടുത്തതായി ഒരു മാര്‍ഷ്യല്‍ ആര്‍ട്സ് ചിത്രത്തിലെത്തുന്നു. എന്റര്‍ ദ ഡ്രാഗണ്‍ എന്ന പേരിട്ടിരിക്കുന്ന സിനിമ, തിരക്കഥ ഒരുക്കുന്നത് റാഫി ആണ്. നവാഗതനായ സജി സുകുമാര്‍ സംവിധാനം ചെയ്യും. എന്റര്‍ ദ ഡ്രാഗണ്‍ എന്നത് ബ്രൂസ് ലിയുടെ ഐകോണിക് ആക്ഷന്‍ സിനിമ 1973ല്‍ റിലീസ് ചെയ്തതാണ്. അതേ സമയം ദിലീപിന്റെ സിനിമ എന്റര്ടെയ്നര് ആയിരിക്കുമെന്നും ചൈനയിലായിരിക്കും ചിത്രീകരണമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മിനി സ്റ്റുഡിയോ നിര്‍മ്മിക്കുന്ന സിനിമ 2020ല്‍ ഓണചിത്രമായെത്തും.
ദിലീപും റാഫിയും മുമ്പ് നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുണ്ട്. പഞ്ചാബിഹൗസ്, തെങ്കാശിപട്ടണം, ടു കണ്ട്രീസ് തുടങ്ങി. റാഫിയാണ് ദിലീപിന്റെ 3ഡി സിനിമ പ്രൊഫസര്‍ ഡിങ്കന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ദിലീപിന്റെ നിരവധി പ്രൊജക്ടുകള്‍ വരാനിരിക്കുന്നു. മൈ സാന്റ എന്ന സിനിമയ്ക്ക് ശേഷം നാദിര്‍ഷയുടെ കേശു ഈ വീടിന്റെ നാഥന്. പറക്കും പപ്പന് എന്ന സിനിമയുടെ ജോഷിയുടെ മീഡിയ ബേസ്ഡ് ചിത്രവും വരാനിരിക്കുന്നു. റണ്‍വെ, സിഐഡി മൂസ് എന്നീ സിനിമകളുടെ സ്വീകലും പ്ലാന്‍ ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.