കഴിഞ്ഞ കുറച്ചാഴ്ചകളായി മാര്‍ഗ്ഗംകളി അണിയറക്കാര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി സിനിമയുടെ ട്രയിലറും, ക്യാരക്ടര്‍ ടീസറുകളും പാട്ടുകളും ഓണ്‍ലൈനില്‍ റിലീസ് ചെയ്യുകയാണ്. പുതിയ ഗാനം, എന്നുയിരേ പെണ്‍കിളിയേ എന്ന് തുടങ്ങുന്നത് റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. ബിബിന്‍ ജോര്‍ജ്ജും, നമിത പ്രമോദും ആണ് ഗാനരംഗത്തെത്തുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പ ഫെയിം ശ്രീജിത വിജയന് ഒരുക്കുന്ന സിനിമയാണ് മാര്‍ഗ്ഗംകളി.
മാര്‍ഗ്ഗംകളിയില്‍ വലിയ സഹതാരനിര തന്നെയുണ്ട്. 96ഫെയിം ഗൗരി കൃഷ്ണ ധര്മ്മജന് ബോള്‍ഗാട്ടി, ഹരീഷ് കണാരന്, സുരഭി സന്തോഷ്, ശാന്തി കൃഷ്ണ, സിദ്ദീഖ്, സൗമ്യ മേനോന്, ബിന്ദു പണിക്കര്‍ തുടങ്ങിയവര്‍. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ശശാങ്കന് ആണ്. സംഭാഷണം നായകനടന് ബിബിന്‍ തന്നെയാണ് ഒരുക്കിയിരിക്കുന്നത്.
അണിയറയില്‍ അരവിന്ദ് കൃഷ്ണ ക്യാമറയും, ഗോപി സുന്ദര്‍ സംഗീതവും ഒരുക്കുന്നു. ജോണ്‍കുട്ടി എഡിറ്റിംഗും ചെയ്യുന്നു. ആല്വിന് ആന്റണി, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്ന് മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നീ ബാനറുകളില്‍ ചിത്രം നിര്‍മ്മിക്കുന്ന. ഈ മാസം സിനിമ റിലീസ് ചെയ്യാനിരിക്കുകയാണ്.