Categories
Film News

ഇന്നലെ മെല്ലനേ… നിഴലിലെ ആദ്യ ​ഗാനമെത്തി

കുഞ്ചാക്കോ ബോബൻ, നയൻതാര ടീമിന്റെ പുതിയ സിനിമ നിഴലിലെ ​ആദ്യ​ഗാനം പുറത്തിറങ്ങി. സൂരജ് എസ് കുറുപ്പ് സം​ഗീതം നൽകിയിരിക്കുന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണാണ്. മനു മഞ്ജിത്തിന്റേതാണ് വരികൾ.

ജോൺ ബേബി എന്ന കഥാപാത്രമായാണ് കുഞ്ചാക്കോ ബോബൻ സിനിമയിലെത്തുന്നത്. അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്നു. എസ് സഞ്ജീവിന്റേതാണ് തിരക്കഥ.

ആന്റോ ജോസഫ് ഫിലിം കമ്പനി അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ ചേർന്ന് സിനിമ നിർമ്മിക്കുന്നു. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്. അഭിഷേക് എസ് ഭട്ടതിരി സൗണ്ട് ഡിസൈനിം​ഗ്. നാരായണ ഭട്ടതിരി ടൈറ്റില്‍ ഡിസൈനും, റോണക്സ് സേവ്യര്‍ മേക്കപ്പും നിര്‍വഹിക്കുന്നു.