Categories
Film News

എന്നൈ വിട്ടു : ദുല്‍ഖര്‍, റിതു വര്‍മ്മ, കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ പുതിയ ഗാനം

രണ്ട് വര്‍ഷമായുള്ള ചിത്രീകരണം പൂര്‍ത്തിയാക്കി ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് സിനിമ കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ ഫെബ്രുവരി 28ന് തിയേറ്ററുകളിലെക്കെത്തുകയാണ്. റിലീസ് തീയ്യതി അടുത്തിരിക്കെ അണിയറക്കാര്‍ ചിത്രത്തിലെ ആദ്യഗാനം പുറത്തിറക്കിയിരിക്കുകയാണ്.
റൊമാന്റിക് ട്രാക് എന്നൈ വിട്ടു ദുല്‍ഖര്‍, റിതുവര്‍മ്മ എന്നിവരാണുള്ളത്. ടെലിവിഷന്‍ ഹോസ്റ്റ് രക്ഷന്‍, നിരഞ്ജനി അഹതിയാന്‍ എന്നിവരും ഗാനരംഗത്തുണ്ട്. രഞ്ജിത് ആലിപ്ചചിരിക്കുന്ന ഗാനം ഒരുക്കിയിരിക്കുന്നത് പോപുലര്‍ മ്യൂസിക് ബ്രാന്റായ മസാല കോഫിയാണ്. ഫിലിം മേക്കര്‍ വിഗ്നേഷ് ശിവന്‍ , നാനും റൗഡി താന്‍ ഫെയിം വരികള്‍ എഴുതിയിരിക്കുന്നു.

കണ്ണുംകണ്ണും കൊള്ളൈ അടിത്താല്‍ എഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ ദേശിംഗ പെരിയസാമിയാണ്. സിദാര്‍ത്ഥ് അഥവ സിദ് എന്ന് ഐടി പ്രൊഫഷണലായാണെത്തുന്നത്. കെഎം ഭാസ്‌കര്‍ സിനിമാറ്റോഗ്രാഫര്‍, പ്രവീണ്‍ ആന്റണി എഡിറ്റര്‍. മസാല കോഫി ഗാനങ്ങളൊരുക്കിയിരിക്കുന്നു. ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ ആണ് പശ്ചാത്തലസംഗീതം.

വയാകോം 18 സ്റ്റുഡിയോസ്, ആന്റോ ജോസഫ് ഫിലിം കമ്പനിയുമായി ചേര്‍ന്ന് സിനിമ അവതരിപ്പിക്കുന്നു.