Categories
Film News

എന്‍ രാമഴയില്‍ : കിംഗ് ഫിഷില്‍ നിന്നുമുള്ള മനോഹര ഗാനം

അനൂപ് മേനോന്‍ സംവിധായകനാകുന്ന കിം്ഗ്ഫിഷ് റിലീസിനൊരുങ്ങുകയാണ്. സിനിമയിലെ ആദ്യ ഗാനം സോഷ്യല്‍മീഡിയയിലൂടെ റിലീസ് ചെയ്തിരിക്കുകയാണിപ്പോള്‍. മോഹന്‍ലാല്‍,മമ്മൂട്ടി സോഷ്യല്‍മീഡിയയിലൂടെ ഗാനം ഷെയര്‍ ചെയ്തിരിക്കുന്നു. എന്‍ രാമഴയില്‍ എന്ന് തുടങ്ങുന്ന ഗാനരംഗത്ത് ചിത്രത്തിലെ ജോഡികളായ അനൂപ് മേനോന്‍, ദിവ്യ പിള്ള എന്നിവരെത്തുന്നു. വിജയ് യേശുദാസ്, പാടിയിരിക്കുന്ന ഗത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് രതീഷ് വേഗയാണ്. അനൂപ് മേനോന് ആണ് വരികള്‍ എഴുതിയിരിക്കുന്നത്.


കിംഗ് ഫിഷ് വികെ പ്രകാശ് സംവിധാനം ചെയ്യാനിരുന്നതായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ തിരക്കുകള്‍ കാരണം അനൂപ് മേനോന്‍ തന്നെ സംവിധാനം ചെയ്യുകയായിരുന്നു. അനൂപ് മേനോന്‍ തിരക്കഥ ഒരുക്കിയിരിക്കുന്ന സിനിമ ഒരു റൊമാന്റിക് കോമഡിയാണ്. ഭാസ്‌കര വര്‍മ്മ എന്ന അനൂപ് മേനോന്‍ കഥാപാത്രവും അ്‌ദ്ദേഹത്തിന്റെ അമ്മാവന്‍ രഞ്ജിത് അവതരിപ്പിക്കുന്ന നീലകണ്ഠ വര്‍മ്മ എന്ന കഥാപാത്രവുമായി ചുറ്റിപറ്റിയുള്ളതാണ് കഥ. നിരഞ്ജന അനൂപ്, നന്ദു, ദുര്‍ഗ കൃഷ്ണ, സംവിധായകന്‍ ലാല്‍ ജോസ്, ധനേഷ് ആനന്ദ്, ആര്യന്‍ കൃഷ്ണന്‍ മേനോന്, നിര്‍മ്മല്‍ പാലാഴി എന്നിവരും ചിത്രത്തിലുണ്ട്.

അണിയറയില്‍ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ മഹാദേവന്‍ തമ്പി, സിനിമാറ്റോഗ്രാഫര്‍, രതീഷ് വേഗ സംഗീതം, എന്നിവരാണുള്ളത്. അംജിത് എസ് കോയ ടെക്‌സാസ് ഫിലിം ഫാക്ടറി ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.