Categories
Film News

എന്‍ നെഞ്ചിനുള്ളില്‍ : മരട് 357 പുതിയ റൊമാന്റിക് ഗാനം

കണ്ണന്‍ താമരക്കുളം ഒരുക്കുന്ന പുതിയ സിനിമ മരട് 357 മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ടുള്ളതാണ്. ചിത്രത്തിലെ പുതിയ ഗാനം അടുത്തിടെ ഓണ്‍ലൈനില്‍ റിലീസ് ചെയ്തു. ഒരു അഡാര്‍ ലവ് ഫെയിം നൂറിന്‍ ഷെരീഫ്, പുതുമഖ താരവുമാണ് ഗാനരംഗത്തെത്തുന്നത്. ഹരി രവീന്ദ്രന്‍, ഈവ്‌ലിന്‍ വിന്‍സന്റ് എന്നിവര്‍ ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ രാജീവ് ആലുങ്കലിന്റേതാണ്. സംഗീതം 4മ്യൂസിക് ഒരുക്കിയിരിക്കുന്നു.

മരട് ഫ്‌ളാറ്റ് പൊളിച്ചത് അടുത്തിടെ കേരളത്തില്‍ വന്‍വാര്‍ത്തയായതാണ്. ദിനേശ് പള്ളത്ത് തിരിക്കഥ ഒരുക്കിയിരിക്കുന്നു. അനൂപ് മേനോന്‍ നായകകഥാപാത്രമാകുന്ന സിനിമയില്‍ കോമഡി താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടി പെര്‍ഫോര്‍മന്‍സിന് പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒറ്റകയ്യനായ ഫ്‌ലാറ്റ് സെക്യൂരിറ്റിക്കാരന്‍.

മനോജ് കെ ജയന്‍, ഷീലു എബ്രഹാം, നൂറിന്‍, ബൈജു സന്തോഷ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സരയു, കൈലാഷ്, സുധീഷ്, എന്നിവരും സഹതാരങ്ങളാകുന്നു. സിനിമയുടെ ക്യാമറ രവിചന്ദ്രന്‍, എഡിറ്റിംഗ് വിടി ശ്രീജിത്. 4 മ്യൂസിക്‌സ് സംഗീതം ഒരുക്കിയിരിക്കുന്നു. പശ്ചാത്തലസംഗീതം സാനന്ദ് ജോര്‍ജ്ജ് ഗ്രേസ്.

ആബാം മൂവീസ്, സ്വര്‍ണ്ണലയ സിനിമാസ് എന്നിവര്‍ ചേര്‍ന്ന് സിനിമ നിര്‍മ്മിച്ചിരിക്കുന്നു.