Categories
Film News

എമ്പുരാൻ 2022 പകുതിയോടെ ചിത്രീകരണം തുടങ്ങിയേക്കും : മുരളി ഗോപി

മോഹൻലാല്‍- പൃഥ്വിരാജ് കൂട്ടുകെട്ടിന്‍റെ ബ്ലോക്ക്ബസ്റ്റർ സിനിമ ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാൻ എന്ന പേരിൽ പ്രഖ്യാപിച്ചിരുന്നു. ഈ വർഷം ചിത്രീകരണം തുടങ്ങാനിരുന്ന സിനിമ കോവിഡ് വ്യാപനത്തെ തുടർന്ന് നീളുകയായിരുന്നു. അടുത്തിടെ ഒരഭിമുഖത്തിൽ തിരക്കഥാക്കൃത്ത് മുരളി ഗോപി അറിയിച്ചത് സിനിമയുടെ ചിത്രീകരണം 2022 പകുതിയോടെ തുടങ്ങാനാണ് പ്ലാൻ ചെയ്യുന്നതെന്നാണ്. ലൂസിഫറിനേക്കാളും വലിയ ബജറ്റിലാണ് സിനിമ ഒരുക്കുന്നത്.

എമ്പുരാനില്‍ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി അഥവ ഖുറേഷ് അബ്രാം ആകുന്നു. പൃഥ്വിരാജ് സംവിധായകനും. സയിദ് മസൂദ് എന്ന ആദ്യചിത്രത്തിലെ കഥാപാത്രവുമാകുന്നു. ടൊവിനോ തോമസ്, മഞ്ജുവാര്യർ, ഇന്ദ്രജിത് സുകുമാരൻ എന്നിവരും സിനിമയുടെ ഭാഗമാകും. എല്ലാ താരങ്ങളും നിരവധി പ്രൊജക്ടുകളുടെ തിരക്കിലായതിനാൽ സിനിമ വൈകുകയാണ്.

ആന്‍റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസ് ബാനറിൽ സിനിമ നിർമ്മിക്കുന്നു.