Categories
Film News

എമ്പുരാന്‍ ചിത്രീകരണം 2021 അവസാനത്തോടെ മാത്രം : മുരളി ഗോപി

ലൂസിഫര്‍ ബ്ലോക്ബസ്റ്റര്‍ വിജയത്തിന് ശേഷം സിനിമയുടെ രണ്ടാംഭാഗം പ്രഖ്യാപിച്ചിരുന്നു. എമ്പുരാന്‍ മോഹന്‍ലാല്‍ ഖുറേഷ് എബ്രാം അഥവാ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രമായി തിരിച്ചെത്തുകയാണ്. പൃഥ്വിരാജ് സംവിധായകനെന്നതിനുപരിയായി സയ്യിദ് മസൂദ് ആയും ചിത്രത്തിലെത്തുന്നു. ആശിര്‍വാദ് സിനിമാസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

2020 പകുതിയോടെ ചിത്രീകരണം തുടങ്ങുമെന്നാണ് മുമ്പ് അറിയിച്ചിരുന്നത്. തിരക്കഥാകൃത്ത് മുരളി ഗോപി അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചത എമ്പുരാന്‍ ചിത്രീകരണം 2021 അവസാനത്തോടെ മാത്രമേ തുടങ്ങുവെന്നാണ്.

മോഹന്‍ലാല്‍ ഇതേ സമയം ബാറോസ് എന്ന തന്റെ ആദ്യസംവിധാനസംരംഭത്തിന്റെ ജോലികളിലാണ്. മുരളി ഗോപി-പൃഥ്വിരാജ് കൂട്ടുകെട്ട് കമ്മാരസംഭവം ഫെയിം രതീഷ് അമ്പാട്ടിന്റെ സംവിധാനത്തില്‍ ഒന്നിക്കുന്നു.