ലൂസിഫറിന്റെ ഗംഭീരവിജയത്തിന് ശേഷം കഴിഞ്ഞ ജൂണില്‍ സിനിമയുടെ രണ്ടാംഭാഗം അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. എമ്പുരാന് എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മോഹന്‍ലാല്‍, സംവിധായകന് പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ – ആശിര്‍വാദ് സിനിമാസ് വീണ്ടുമൊന്നിക്കുകയാണ്.
2020 പകുതിയോടെ ചി്ത്രീകരണം ആരംഭിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും , സിനിമയുടെ ചിത്രീകരണം വൈകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. തിരക്കഥാകൃത്ത് മുരളി ഗോപിയും ചിത്രീകരണം 2021ല്‍ മാത്രമായിരിക്കും തുടങ്ങുകയെന്നറിയിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ പുതിയതായി പറഞ്ഞിരിക്കുന്നതനുസരിച്ച് പ്ലാന്‍ പ്രകാരം കാര്യങ്ങള്‍ നടന്നാല്‍ എമ്പുരാന് ചിത്രീകരണം ഈ വര്‍ഷം അവസാനത്തോടെ തന്നെ നടക്കും. വനിത ഫിലിം അവാര്‍ഡ്സ് ചടങ്ങിലാണ് ഇക്കാര്യം അറിയിച്ചത്.
എമ്പുരാന് മോഹന്‍ലാല്‍ ഖുറേഷി എബ്രഹാം അഥവ സ്റ്റീഫന്‍ നെടമ്പള്ളിയായെത്തുന്നു. പൃഥ്വിരാജ് സംവിധായകനുപരി സായ്യിദ് മസൂദ് എന്ന കഥാപാത്രവുമായെത്തുന്നു. ഇന്ദ്രജിത്, മഞ്ജുവാര്യര്‍, ടൊവിനോ തോമസ് എന്നിവരുടെ കഥാപാത്രങ്ങളും തുടരുമെന്നാണറിയുന്നത്.