Categories
Film News

ലൂസിഫര്‍ രണ്ടാം ഭാഗം പ്രഖ്യാപിച്ചു, എമ്പുരാന്‍

എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് കഴിഞ്ഞ ദിവസം പൃഥ്വിരാജ് ചിത്രം ലൂസിഫറിന് രണ്ടാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എല്‍ ടു എമ്പുരാന്‍ എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. മോഹന്‍ലാല്‍, സംവിധായകന്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത മുരളിഗോപി എന്നിവരുടെ ഒരിക്കല്‍ കൂടിയുള്ള ഒന്നിക്കലായിരിക്കും സിനിമ. ആന്റണി പെരുമ്പാവൂര്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആയിരുന്നു ലൂസിഫര്‍ നിര്‍മ്മിച്ചത്, രണ്ടാം ഭാഗവും ഇതേപോലെ തന്നെയായിരിക്കും.

സെക്കന്റ് പാര്‍ട്ട് പ്രഖ്യാപിച്ചുകൊണ്ട് അണിയറക്കാര്‍ ആദ്യ ഭാഗത്തിന്റെ, ലൂസിഫറിന്റെ അവസാനഭാഗത്തെ സ്വീകന്‍സ് ആണ് കാണിച്ചിരിക്കുന്നത്. ലൂസിഫറിലെ മോഹന്‍ലാലിന്റെ പ്രത്യക്ഷത്തില്‍ വരാത്ത മുഖം ഖുറേഷി എബ്രാമിനെ പുറത്തുകാണിച്ച രംഗമായിരുന്നു അവസാനസ്വീകന്‍സ്. പൃഥ്വിയുടെ സിനിമയിലെ കഥാപാത്രം സയിദ് മസൂദ്, ആദ്യഭാഗത്തില്‍ വളരെ കുറച്ച് മാത്രം ഉള്ളത്, രണ്ടാംഭാഗത്തില്‍ കൂടുതല്‍ പ്രാധാന്യത്തോടെയായിരിക്കും കാണിക്കുക.

മലയാളത്തിലെ വലിയ ബ്ലോക്ബസ്റ്റര്‍ സിനിമയാണ് ലൂസിഫര്‍. മലയാളത്തിലെ ഒട്ടുമിക്ക ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളേയും ഇതിനോടകം തന്നെ തകര്‍ത്തിരിക്കുകയാണ് ലൂസിഫര്‍. 200കോടി ക്ലബില്‍ സ്ഥാനം നേടി സിനിമ. ആമസോണ്‍ പ്രൈമില്‍ ഓണ്‍ലൈനില്‍ റിലീസ് നടത്തിയ ശേഷവും കേരളത്തില്‍ ചില തിയേറ്ററുകളില്‍ ഇപ്പോഴും ലൂസിഫര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.