മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷയോടെയെത്തുന്ന സിനിമ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. റിലീസിന് ഒരു ദിവസം മുമ്പായി ചിത്രത്തില്‍ നിന്നും ഒരു മാസ് ഗാനം അണിയറക്കാര്‍ റിലീസ് ചെയ്തിരുന്നു. ഉണ്ണി മുകുന്ദന് ആലപിക്കുന്ന ഗാനം ഏക്ത ബോസ് എന്ന ഗാനം കമ്പോസ് ചെയ്തിരിക്കുന്നത് പ്രകാശ് അലക്സ് ആണ്. ലിങ്കു എബ്രഹാം വരികള്‍ ഒരുക്കിയിരിക്കുന്നു. ലിന്റോ കുര്യന് ആണ് പ്രൊമോ വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്തന്. മലയാളം ട്രോള്‍ സര്‍ക്കിളുകളിലെ ഒരു പോപുലര്‍ പേരാണിത്.
അണിയറക്കാര്‍ അറിയിച്ചിരിക്കുന്നതു പോലെ മുഴുനീള മാസ് എന്റര്ടെയ്നര് ആണ് സിനിമ.യുവാക്കളും കുടുംബ പ്രേക്ഷകരും ഒരുപോലെ ഏറ്റെടുക്കുന്ന ചിത്രം. അജയ് വാസുദേവ്, രാജാധിരാജ, മാസ്റ്റര്‍പീസ് ഫെയിം ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്നു.
മമ്മൂട്ടിയ്ക്കൊപ്പം തമിഴ് താരം രാജ് കിരണ്‍ മലയാളത്തിലേക്കെത്തുന്നു. മീന, ബിബിന്‍ ജോര്‍ജ്ജ്, ബൈജു, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, അന്സണ് പോള്‍, അര്‍ത്ഥന ബിനു, ജോണ്‍ വിജയ്, അര്ജ്ജുന് നന്ദകുമാര്‍, ഹരീഷ് കണാരന് എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.
ഷൈലോക് ഒരേ സമയം തമിഴിലുമെത്തുന്നു, കുബേരന് എന്നാണ് ചിത്രത്തിന്റെ പേര്. രാജ് കിരണ്‍ ആണ് തമിഴ് ഡയലോഗുകള്‍ ഒരുക്കിയിരിക്കുന്നത്. ഡിഒപി രണദീവ്, കമ്പോസര്‍ ഗോപി സുന്ദര്‍, എഡിറ്റര്‍ റിയാസ് കെ ബാദര്‍ എന്നിവരാണ് അണിയറയില്‍. ജോബി ജോര്‍ജ്ജ് ഗുഡ് വില്‍ എന്റര്ടെയ്ന്മെന്റ് സിനിമ നിര്‍മ്മിക്കുന്നു.