മോഹന്‍ലാല്‍, സംവിധായകന് സിദ്ദീഖിനൊപ്പം എത്തുന്ന സിനിമയാണ് ബിഗ് ബ്രദര്‍. റിപ്പോര്‍ട്ടുകളനുസരിച്ച് സിനിമില്‍ തമിഴ് തെലുഗ് താരം റെജീന കസാന്‍ഡ്ര നായികയായെത്തും. മലയാളത്തിലെ ആദ്യ ചിത്രമായിരിക്കുമിത്. സോനം കപൂറിനൊപ്പം താരം അടുത്തിടെ ബോളിവുഡിലേക്കെത്തിയിരുന്നു. ഏക് ലഡ്കി കൊ ദേകാ തോ എയ്സാ ലഗാ എന്ന ചിത്രത്തിലൂടെ.
ആക്ഷനും ഹ്യൂമറുമെല്ലാമുള്ള ബിഗ് ബഡ്ജറ്റ് ചിത്രമായിരിക്കും ബിഗ് ബ്രദര്‍. മോഹന്‍ലാല്‍ സംവിധായകന് സിദ്ദീഖിനൊപ്പം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണെത്തുന്നത്. ഇരുവരും അവസാനം ഒന്നിച്ചത് ലേഡീസ് ആന്റ് ജെന്റില്മാന് എന്ന ചിത്രത്തിനായിരുന്നു. സംവിധായകന് സിദ്ദീഖിന്റെ സ്വന്തം ബാനറായ എസ് ടാക്കീസും വൈശാഖ സിനിമയും ഒന്നിച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്. യുവതാരം ആസിഫ് അലി സിനിമയില്‍ ലാലേട്ടനൊപ്പം എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അണിയറക്കാര്‍ ഔദ്യോഗിക ഉറപ്പ് നല്‍കിയിട്ടില്ല.
ജൂണ്‍ 25ന് ചിത്രീകരണം തുടങ്ങാനിരിക്കുകയാണ് സിനിമ. എറണാകുളം, ബാംഗളൂര്‍ എന്നിവയായിരിക്കും പ്രധാന ലൊക്കേഷനുകളെന്നാണ് അറിയുന്നത്.