മുമ്പ് അറിയിച്ചിരുന്നതുപോലെ ടൊവിനോ തോമസിന്റെ എടക്കാട് ബറ്റാലിയന് 06 ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഒഫീഷ്യല്‍ സോഷ്യല്‍മീഡിയ പേജിലൂടെ റിലീസ് ചെയ്തു. നവാഗതനായ സ്വപ്നേഷ് കെ നായര്‍, ഒമര്‍ലുലുവിന്റെ മുന്‍ അസോസിയേറ്റ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്.
നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രന് എടക്കാട് ബറ്റാലിയന് 06 തിരക്കഥ ഒരുക്കിയിരിക്കുന്നു. മുമ്പ് ഉള്ളടക്കം, അഗ്നിദേവന്, പവിത്രം, പുനരധിവാസം തുടങ്ങിയ ചിത്രങ്ങള്‍ക്ക തിരക്കഥ ഒരുക്കിയിരുന്നു. അവസാനം അദ്ദേഹം ചെയ്തത് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം തിരക്കഥയാണ്. പുതിയ സിനിമയില്‍ ടൊവിനോ ഒരു പട്ടാളക്കാരനായാണ് എത്തുന്നത്. മുമ്പ് പോലീസ് വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് പട്ടാളക്കാരനായാണെത്തുന്നത്.
സംയുക്ത മേനോന് ആണ് എടക്കാട് ബറ്റാലിയന് 06ല്‍ നായികയാകുന്നത്. ടൊവിനോയ്ക്കൊപ്പം നാലാമത്തെ തവണയാണ് താരമെത്തുന്നത്. തീവണ്ടി, ഉയരെ, കല്‍ക്കി എന്നിവയായിരുന്നു മുന്ചിത്രങ്ങള്. അണിയറയില്‍ സിനു സിദ്ദാര്‍ത്ഥ് ക്യാമറ, കൈലാസ് മേനോന് മ്യൂസിക്, രതിന് രാധാകൃഷ്ണന് എഡിറ്റിംഗ് എന്നിവരാണുള്ളത്.
ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് റൂബി ഫിലിംസിന്റെ ബാനറില്‍ എടക്കാട് ബറ്റാലിയന് 06 നിര്‍മ്മിക്കുന്നത്.