ടൊവിനോ തോമസിന്റെ പുതിയ സിനിമ എടക്കാട് ബറ്റാലിയന്‍ ടീസര്‍ ഓണ്‍ലൈനില്‍ ഷെയര്‍ ചെയ്തു. നവാഗതസംവിധായകന്‍ സ്വപ്‌നേഷ് കെ നായര്‍, ഒമര്‍ ലുലുവിന്റെ മുന്‍ അസോസിയേറ്റ്, ഒരുക്കുന്നു. നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്നു. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് റൂബി ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

സിനിമയില്‍ ടൊവിനോ തോമസ് പട്ടാളഓഫീസറാണ്. കുടുംബ ബന്ധങ്ങുടേയും മതസൗഹാര്‍ദ്ദവുമെല്ലാം സിനിമയില്‍ വരുന്നു. സംയുക്ത മേനോന്‍, ടൊവിനോയോടൊപ്പം തീവണ്ടി, ഉയരെ, കല്‍ക്കി എന്നീ സിനിമകളില്‍ ഒന്നിച്ച താരമാണ് നായികയായെത്തുന്നത്. നീ ഹിമമഴയായി എന്ന് തുടങ്ങുന്ന ചിത്രത്തിലെ ഗാനം ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടു.

എടക്കാട് ബറ്റാലിയനില്‍ ഊഴം ഫെയിം ദിവ്യ പിള്ള, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂടന്‍, ഷാലു റഹീം എന്നിവരുമെത്തുന്നു.

Published by eparu

Prajitha, freelance writer