Categories
Film News teaser

എടക്കാട് ബറ്റാലിയന്‍ 06 സെക്കന്റ് ടീസര്‍

ടൊവിനോ തോമസിന്റെ പുതിയ സിനിമ എടക്കാട് ബറ്റാലിയന്‍ 06 രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ്. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍, ഒമര്‍ ലുലുവിന്‍ മുന്‍ അസോസിയേറ്റ് ഒരുക്കുന്ന സിനിമയാണിത്. നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ സിനിമയുടെ തിരക്കഥ ഒരുക്കുന്നു. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് റൂബി ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

എടക്കാട് ബറ്റാലിയനില്‍ ടൊവിനോ ആര്‍മി ഓഫീസറായാണ് എത്തുന്നത്. സംയുക്ത മേനോന്‍ ചിത്രത്തില്‍ ടൊവിനോയുടെ നായികയായെത്തുന്നു.

എടക്കാട് ബറ്റാലിയനില്‍ ഊഴം ഫെയിം ദിവ്യ പിള്ള, പി ബാലചന്ദ്രന്‍,രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഡന്‍, ഷാലു റഹീം, ജോയ് മാത്യു, സരസ ബാലുശ്ശേരി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. റിലീസ് തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കാനിരിക്കുകയാണ്.