തീവണ്ടിയ്ക്ക് ശേഷം ടൊവിനോയും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്ന എടക്കാട് ബറ്റാലിയന് 06 സിനിമയുടെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഫഹദ് ഫാസില്‍ തന്റെ ഒഫീഷ്യല്‍ പേജിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ.ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സ്വപ്നേഷ് നായര്‍ ആണ്.ഒമര്‍ ലുലുവിന്റെ അസോസിയേറ്റ് ആയിരുന്നു സ്വപ്നേഷ്.
കമ്മട്ടിപ്പാടത്തിന് ശേഷം പി ബാലചന്ദ്രന് തിരക്കഥ ഒരുക്കുന്ന സിനിമയാണ് എടക്കാട് ബറ്റാലിയന് 06.