Categories
Film News

എടക്കാട് ബറ്റാലിയന്‍ 06 സെന്‍സറിംഗ് പൂര്‍ത്തിയാക്കി, യുഎ സര്‍ട്ടിഫിക്കറ്റ്

എടക്കാട് ബറ്റാലിയന്‍ 06 യുഎ സര്‍ട്ടിഫിക്കറ്റോടെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി.ഇതോടെ ചിത്രം ഒക്ടോബര്‍ 18ന് റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ടൊവിനോ തോമസ് നായകനായെത്തുന്ന സിനിമയില്‍ സംയുക്ത മേനോന്‍ നായികയാകുന്നു. നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ നടനും എഴുത്തുകാരനുമായ പി ബാലചന്ദ്രന്‍ ഒരുക്കിയിരിക്കുന്നു. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്ന് റൂബി ഫിലിംസിന്റെ ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു.

എടക്കാട് ബറ്റാലിയന്‍ 06 ശക്തമായ സാമൂഹിക പ്രസക്തിയുള്ള എന്റര്‍ടെയ്‌നര്‍ ആയിരിക്കും. കുടുംബബന്ധങ്ങള്‍ക്കും സാഹോദര്യത്തിനും പ്രാധാന്യം നല്‍കിയിട്ടുള്ള സിനിമ. ദിവ്യ പിള്ള, പി ബാലചന്ദ്രന്‍, രേഖ, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, ശങ്കര്‍ ഇന്ദുചൂഡന്‍, സലിം കുമാര്‍, ഷാലു റഹീം, ജോയ് മാത്യു, സരസ ബാലുശ്ശേരി എന്നിവര്‍ സഹതാരങ്ങളായെത്തുന്നു.

അണിയറയില്‍ സിനു സിദാര്‍ത്ഥ്, സംഗീതസംവിധാനം കൈലാസ് മേനോന്‍, എഡിറ്റര്‍ സാംജിത് മുഹമ്മദ് എന്നിവരാണ്.