ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാം ചിത്രീകരണം തുടരുകയാണ്. മോഹന്‍ലാല്‍, തൃഷ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്നു. ആക്ഷന്‍ ത്രില്ലര്‍ സിനിമയാണിത്. മോഹന്‍ലാല്‍ കഥാപാത്രത്തെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. തൃഷ വിനീത എന്ന ഡോക്ടറായെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
റാമില്‍ തൃഷയുടെ സഹോദരിയായാണ് വിമാനം ഫെയിം ദുര്‍ഗ്ഗ കൃഷ്ണയെത്തുന്നത്. പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ എന്നീ സിനിമകളില്‍ ദുര്‍ഗ കൃഷ്ണ എത്തിയിട്ടുണ്ട്.
റാമിന്റെ ഭാഗമായി ഇന്ദ്രജിത് സുകുമാരന്‍, ആദില്‍ ഹുസൈന്, ദുര്‍ഗ കൃഷ്ണ, ചന്തു നാഥ്, ലിയോണ ലിഷോയ് എന്നിവരും സിനിമയിലെത്തുന്നു. കേരളത്തില്‍ തുടരുന്ന ഷെ്ഡ്യൂളിനു ശേഷം ചെന്നൈ, ധനുഷ്കോടി, ദില്ലി എന്നിവിടങ്ങളിലും വിദേശലൊക്കേഷനുകളിലായ ലണ്ടന്‍,കെയ്റോ എന്നിവിടങ്ങളിലും ചിത്രീകരിക്കും.
രമേഷ് ആര് പിള്ള, സുധന് എസ് പിള്ള എന്നിവര്‍ ചേര്‍ന്ന് അഭിഷേക് ഫിലിംസ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഒക്ടോബറില്‍ പൂജ സീസണില്‍ സിനിമ റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്.