Categories
Film News

ശ്രീനാഥ് ഭാസി, സുധി കൊപ്പ ടീമിന്റെ ദുനിയാവിന്റെ ഒരറ്റത്ത്

ശ്രീനാഥ് ഭാസിയുടെ പുതിയ സിനിമ സുമേഷ് ആന്റ് രമേഷ് ഒടിടി റിലീസിനൊരുങ്ങുകയാണ്. അരുണ്‍ കുമാര്‍ അരവിന്ദ്, അമല്‍ നീരദ്, അഭിലാഷ് കുമാര്‍ തുടങ്ങിയ സംവിധായകരുടെ സിനിമകളിലും താരമെത്തുന്നു.

All the best to dear Tom Emmatty, Linto Thomas, Prince Hussain, Sreenath Bhasi, Sudhhy Kopa, Gokul Nath G and the entire team of Duniyavinte Orattath! Here is the title poster! 😊👍🏼

Posted by Tovino Thomas on Wednesday, August 19, 2020

ശ്രീനാഥ് ഭാസി തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്, ദുനിയാവിന്റെ ഒരറ്റത്ത്. സുധി കൊപ്പയും ചിത്രത്തില്‍ ശ്രീനാഥിനൊപ്പമെത്തുന്നു. ഒരു മെക്‌സിക്കന്‍ അപാരത ഫെയിം ടോം ഇമ്മട്ടി സിനിമ സംവിധാനം ചെയ്യുന്നു. പ്രിന്‍സ് ഹുസൈന്‍, ലിന്റോ തോമസ് എന്നിവര്‍ ചേര്‍ന്ന് സ്‌റ്റോറി ആന്റ് തോട്ട്‌സ് ബാനറില്‍ സിനിമ നിര്‍മ്മിക്കുന്നു. ലൂക ആയിരുന്നു ബാനറിന്റെ മുന്‍ സിനിമ. കാറ്റലിസ്റ്റ് എന്റര്‍ടെയ്്ന്‍മെന്റും നിര്‍മ്മാണത്തില്‍ പങ്കാളിയാകുന്നു.

ദുനിയാവിന്റെ ഒരറ്റത്ത് പ്രശാന്ത് മുരളി, സഫീര് റുമാന എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കുന്നു. മഹേഷ് മാധവന്‍ ക്യാമറ, സ്‌നേഹ നായര്‍, ജാബിര്‍ ഒറ്റപുരക്കല്‍ എന്നിവര്‍ കോ പ്രൊഡ്യൂസേഴ്‌സ് ആണ്. ഗോകുല്‍ നാഥ് ജി എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. പ്രശാന്ത് മുരളി അന്‍വര്‍ ഷെരീഫ് എന്നിവര്‍ സിനിമയില്‍ മുഖ്യവേഷങ്ങള്‍ ചെയ്യുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.